Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​ ബിൽ ഇന്ന്​...

മുത്തലാഖ്​ ബിൽ ഇന്ന്​ ലോക്​സഭയിൽ

text_fields
bookmark_border
മുത്തലാഖ്​ ബിൽ ഇന്ന്​ ലോക്​സഭയിൽ
cancel

ന്യൂഡൽഹി: മുത്തലാഖ്​ നിരോധിക്കുന്ന ബില്ലിന്മേൽ ഇന്ന്​ ലോക്​സഭയിൽ ചൂടേറിയ ചർച്ച നടക്കും. ബിൽ പാസാക്കുന്നത ിന്​ പിന്തുണയുമായി ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും നിർബന്ധമായും ഹാജരാവണമെന്നു കാണിച്ച്​ പാർട്ടി വിപ്​ നൽകി.

ലോക്​സഭ ദിവസങ്ങളായി ബഹളത്തെ തുടർന്ന്​ സ്​തംഭനത്തിലാണ്. എന്നാൽ, മുത്തലാഖ്​ ബില്ലി​ന്മേൽ വ്യാഴാഴ്​ച ചർച്ച നടത്തുന്നതിന്​ വിവിധ പ്രതിപക്ഷ പാർട്ടികൾ സമ്മതം അറിയിച്ചിരുന്നു. ഒറ്റയടിക്ക്​ വിവാഹബന്ധം വേർപെടുത്തുന്ന പുരുഷന്​ മൂന്നുവർഷം വരെ തടവ്​ ലഭിക്കാവുന്ന മുസ്​ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലാണ്​ ലോക്​സഭ ചർച്ചക്കെടുക്കുന്നത്​.

ലോക്​സഭയിൽ സർക്കാറിന്​ കേവല ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാക്കാൻ കഴിയും. രാജ്യസഭ കൂടി പാർലമ​​െൻറിനുണ്ടെന്ന്​ സർക്കാർ ഒാർക്കണമെന്ന്​ രാജ്യസഭാംഗം കെ.ടി.എസ്​. തുൾസി പറഞ്ഞു. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ്​ മേൽകൈ എന്നത്​ പഴങ്കഥയാണെന്ന്​ മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabhatriple talaqmalayalam newsTriple Talaq Bill
News Summary - Discussion on triple talaq bill in LS on Thursday-India news
Next Story