സേനാ പിന്മാറ്റം പുരോഗതിയിൽ -ചൈന
text_fieldsബെയ്ജിങ്: കിഴക്കൻ ലഡാക്ക് അതിർത്തിയിൽനിന്ന് ഇന്ത്യൻ, ചൈനീസ് സൈനികരുടെ പിന്മാറ്റം പുരോഗമിക്കുകയാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഷാങ് സിയാവോങ്. എന്നാൽ, പിന്മാറ്റം പൂർത്തിയായെന്ന റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ചൈന വിസമ്മതിച്ചു. കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലും ഡെപ്സാങ്ങിലും ഇരു രാജ്യങ്ങളുടെയും സൈനികർ പിന്മാറിയെന്നും പട്രോളിങ് ഉടൻ തുടങ്ങുന്നുവെന്നുമുള്ള റിപ്പോർട്ടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നൽകാനില്ലെന്ന് കേണൽ ഷാങ് പറഞ്ഞു.
റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ മൊത്തത്തിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഇരുപക്ഷവും സമ്മതിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ദീപാവലി മധുരം കൈമാറി സൈനികർ
ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖക്ക് സമീപമുള്ള ഭാഗങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് പതിവായ മധുരം പങ്കുവെച്ച് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ.
പരസ്പരം കാണാവുന്ന മേഖലകളായ അരുണാചൽ പ്രദേശിലെ ബും ലാ, വാച്ച, ലഡാക്കിലെ ചുഷുൽ മോൾഡോ, ദൗലത് ബേഗ് ഓൾഡി, സിക്കിമിലെ നാഥു ലാ തുടങ്ങിയ സ്ഥലങ്ങളിലാണ് മധുരം കൈമാറിയത്. കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റത്തിനുശേഷം പട്രോളിങ് തുടരും. ഇതുസംബന്ധിച്ച് കമാൻഡർ തലത്തിലുള്ള ചർച്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.