പാർലമെൻറ് അപ്രസക്തമായി –അരുൺ ഷൂരി
text_fieldsന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ പാർലമെൻറ് അപ്രസ്ക്തമെന്ന് ബി.ജെ.പിയുടെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അരുൺ ഷൂരി. വികസനം, തൊഴിൽ അവസരം സൃഷ്ടിക്കൽ, മുന്നോട്ട്േപാക്ക് എന്നിവയെ കുറിച്ച് വർത്തമാനം മാത്രമേ നടക്കുന്നുള്ളൂ.
ഇന്നത്തെ രാഷ്ട്രീയ അവസ്ഥയെ കുറിച്ച് അറപ്പാണ് തോന്നുന്നത്. നരേന്ദ്ര മോദിയെയും വി.പി. സിങിനെയും പിന്തുണച്ചുവെന്ന രണ്ട് ദുഖം തനിക്കുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ചണ്ഡിഗഡിൽ സംഘടിപ്പിച്ച ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തിെൻറ ആദ്യ ദിവസം സംസാരിക്കവേയായിരുന്നു ഷൂരിയുടെ വിമർശം.
അഹംബോധത്തിന് ശക്തിയുണ്ടെന്നും എന്നാൽ ആത്മരതിക്ക് അതില്ലെന്നും പറഞ്ഞ ഷൂരി, ആത്മരതിക്കാർ അരക്ഷിതരാണെന്നും അവർ അധികാരത്തിനും പദവിക്കും വേണ്ടി ഒാരോ അവസരവും ഉപയോഗിക്കുമെന്നും ഒാർമിപ്പിച്ചു. അമേരിക്കൻ പ്രസിഡൻറ് ട്രംപിനെപോലെ ചെയ്ത കാര്യങ്ങളിൽ ദുഃഖിക്കാത്തവരും മറ്റെല്ലാവരെയും ഇരയാക്കുകയും ചെയ്യുന്ന മനോഭാവമുള്ളവരെ കരുതിയിരിേക്കണ്ടതുണ്ട്. ഇവരുടെ വിചാരം ലോകം മുഴുവൻ തന്നെ വേട്ടയാടുന്നുവെന്നാണ്. ഇത്തരം സ്വഭാവ വിശേഷങ്ങളെ കുറിച്ച് ഒാരോരുത്തർക്കും തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.