കശ്മീരിലെ സൈനികരുടെ വീരമൃത്യു: ഉത്തരവാദിത്തം മോദിക്കും അമിത് ഷാക്കുമെന്ന് റാവത്ത്
text_fieldsമുംബൈ: ജമ്മുകശ്മീരിലെ സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥന്റേയും വീരമൃത്യുവിൽ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഹൃദയം തകർക്കുന്ന സംഭവമാണുണ്ടായതെന്നും പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
ജി20 വിജയത്തിൽ പ്രധാനമന്ത്രിക്കുമേൽ ബി.ജെ.പി നേതാക്കൾ പൂക്കൾ ചൊരിയുമ്പോൾ ഭീകരർ സൈനികർക്ക് നേരെ വെടിയുണ്ടകൾ ചൊരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിൽ അസാധാരണമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ജമ്മുകശ്മീർ കേന്ദ്രഭരണ പ്രദേശമാക്കിയാൽ അവിടെ ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തുകൊണ്ടാണ് പ്രസ്താവന പുറത്തിറക്കാത്തതെന്നും റാവത്ത് ചോദിച്ചു.
നേരത്തെ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ കമാൻഡറായ ആർമി കേണൽ, മേജർ കശ്മീർ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനാക്, ഡി.സി.പി ഹുമയുൺ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.