എ.ഐ.സി.സിയിൽ അഴിച്ചുപണി; ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
text_fieldsന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെട്ടവരിൽ പ്രമുഖനായ ഗുലാം നബി ആസാദിനെ ഒതുക്കി കോൺഗ്രസിൽ വൻ അഴിച്ചുപണി. ഗുലാം നബി ആസാദ്, അംബിക സോണി, മല്ലികാർജുർ ഖാർെഗ, മോത്തിലാൽ വോറ, ലൂസിഞോ ഫലേറിയോ എന്നിവരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി.
അതേസമയം, ഗുലാം നബി ആസാദ്, അംബിക സോണി, മല്ലികാർജുൻ ഖാർഗെ എന്നിവരെ പ്രവർത്തക സമിതിയിൽ നിലനിർത്തി.
സോണിയ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, എ.കെ. ആൻറണി, അഹ്മദ് പട്ടേൽ, ആനന്ദ് ശർമ, ഹരീഷ് റാവത്ത്, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, പി. ചിദംബരം, ജിതേന്ദ്ര സിങ്, താരീഖ് അൻവർ, രൺദീപ് സിങ് സുർജേവാല, ഗെയിക്കാങ്ങം, രഘുവർ സിങ് മീണ, തരുൺ െഗാഗോയി എന്നിവരാണ് പ്രവർത്തക സമിതിയിലുള്ള മറ്റ് അംഗങ്ങൾ.
കെ.സി. വേണുഗോപാൽ എ.െഎ.സി.സിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പാർട്ടി പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി എ.കെ. ആൻറണി, അഹ്മദ് പട്ടേൽ, അംബിക സോണി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല എന്നിവരടങ്ങിയ പ്രത്യേക സമിതി രൂപവത്കരിച്ചു.
മുകുൾ വാസ്നികിനെ മധ്യപ്രദേശിെൻറ ചുമതല ഏൽപിച്ചു. പകരം താരീഖ് അൻവറിന് കേരളത്തിേൻറയും ലക്ഷദ്വീപിേൻറയും ചുമതല നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആന്ധ്രപ്രദേശിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.