സമൂഹ മാധ്യമത്തിലെ പോസ്റ്റിനെ ചൊല്ലി തർക്കം; നടുറോഡിൽ തുരുതുരെ വെടിയുതിർത്ത് ബൈക്ക് യാത്രികർ - വിഡിയോ
text_fieldsഭോപ്പാൽ: നടുറോഡിൽ തലങ്ങും വിലങ്ങും അക്രമി സംഘം വെടിയുതിർത്തതിെൻറ വിഡിയോ ദൃശ്യങ്ങൾ കണ്ട് നടുങ്ങിയിരിക്കുകയാണ് മധ്യപ്രദേശ്. ശനിയാഴ്ച മൊറീന നഗരത്തിലാണ് സംഭവം. മുഖവും തലയും തുണികൊണ്ട് മറച്ച പത്തോളം പേരാണ് തോക്കേന്തി ബൈക്കിലെത്തി വെടിയുതിർത്തത്. വെടിവെപ്പിൽ ഒരു സ്ത്രീയുടെ തലക്ക് ഗുരുതര പരിക്കേറ്റു.
കോട്‌വാലി സ്റ്റേഷന് കീഴിലെ ബൻഹണ്ടി റോഡ് പ്രദേശത്ത് നടന്ന സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചിലർ അറസ്റ്റിലാവുകയും ചെയ്തു. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ആരും നിയമത്തിന് അതീതരല്ലെന്നും അഡീഷനൽ എസ്.പി ഡോ. റൈസിങ് നർവാരിയ പറഞ്ഞു.
കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ ഒരു വിഭാഗത്തെ ആക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികാര നടപടിയാണ് ഇൗ വെടിവെപ്പെന്ന് പൊലീസ് അറിയിച്ചു.
ഡോക്ടറെ കാണാനുള്ള യാത്രക്കിടയിലാണ് സ്ത്രീക്ക് പരിക്കേറ്റത്. തോക്കുമേന്തി സംഘം വരുന്നത് കണ്ട് ഇവർ ഒളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അക്രമിസംഘം വിവേചനരഹിതമായി വെടിവെക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.
മധ്യപ്രദേശിൽ ലോക്ഡൗൺ നിലനിൽക്കെയാണ് സംഭവം. കോവിഡ് വ്യാപനം തടയാൻ വേണ്ടി മേയ് 15 വരെയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.
#CoronaCurfew not in Morena! dozens masked riding mobikes openly firing targeting the other caste over a social media post! @GargiRawat @ndtv @ndtvindia pic.twitter.com/B7GG8tXAa1
— Anurag Dwary (@Anurag_Dwary) May 8, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.