ചൈനയുമായുള്ള തർക്കം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം- കെ.സുധാകരൻ എംപി
text_fieldsന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയം പാലമെന്റിൽ ചർച്ച ചെയ്യാതെ പ്രധാനമന്ത്രി ഒളിച്ചുകളി നടത്തുകയാണ്. ചൈന ഏകപക്ഷീയമായി ഇന്ത്യയുടെ അതിർത്തികളിൽ മാറ്റം വരുത്തുന്നു.കേന്ദ്രസർക്കാർ രാജ്യത്തെ വിശ്വാസത്തിലെടുക്കണം.
രാജ്യസ്നേഹത്തെ കുറിച്ച് സംസാരിക്കുന്ന ബിജെപിക്ക് അതിർത്തി സംരക്ഷിക്കുന്ന സൈനികരോട് യാതൊരു ബഹുമാനവുമില്ല. ചൈനീസ് അതിർത്തിയിലെ തർക്കം സംബന്ധിച്ച് യഥാർത്ഥ വസ്തുതകൾ സർക്കാർ മറച്ചു പിടിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. അരുണാചലിലെ തവാങ്ങിനു സമീപമുള്ള യാങ്സെ അതിർത്തിയിലുണ്ടായ സംഘർഷം ചൈനീസ് പ്രസിഡന്റുമായി നരേന്ദ്രമോദി കൈ കൊടുത്തതിനുശേഷമാണ്. അതുപോലെ
ദോക്ലാമിലെ ജാംഫെരി റിഡ്ജ് വരെയുള്ള ചൈനീസ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടവും ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലവുമായ 'സിലിഗുരി ഇടനാഴി'യ്ക്കു ഭീഷണിയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയുമാണ്.അതിനാലിണ് സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം കെ.സുധാകരൻ ഉന്നയിച്ചത്.
അതിർത്തി പ്രദേശത്ത് ഉണ്ടായ ചൈനീസ് സൈന്യം സൃഷ്ടിക്കുന്ന അസ്വസ്ഥതകളെകുറിച്ച് സഭാ നപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ റൂൾ267 പ്രകാരം ജെബി മേത്തർ രാജ്യസഭ അധ്യക്ഷന് നോട്ടീസ് നൽകി.അതിർത്തി പ്രദേശത്ത് ഉണ്ടായ ചൈനീസ് സൈന്യം സൃഷ്ടിക്കുന്ന അസ്വസ്ഥതകളെകുറിച്ച് സഭ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ റൂൾ267 പ്രകാരം ജെബി മേത്തറും രാജ്യസഭ അധ്യക്ഷന് നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.