അഹമ്മദ് പേട്ടലിെന അയോഗ്യനാക്കണമെന്നാവശ്യെപ്പട്ട് ബി.ജെ.പി സ്ഥാനാർഥി ൈഹേകാടതിയിൽ
text_fieldsഅഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പേട്ടലിനോട് തലനാരിഴക്ക് തോറ്റ ബി.ജെ.പി സ്ഥാനാർഥി ബൽവന്ത് സിൻഹ് രജ്പുത്, പേട്ടലിെൻറ വിജയം ചോദ്യം ചെയ്ത് ഗുജറാത്ത് ൈഹകോടതിയെ സമീപിച്ചു. പേട്ടലിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ബൽവന്ത് കോടതിയിൽ ആവശ്യപ്പെട്ടു. വിമത കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തെയും ബി.ജെ.പി സ്ഥാനാർഥി ചോദ്യം ചെയ്തു. ഹരജിയിൽ തിങ്കളാഴ്ച വാദം കേൾക്കും.
നേരത്തെ, നിയമസഭയിൽ കോൺഗ്രസ് ചീഫ് വിപ്പായിരുന്നു ബൽവന്ത്. പിന്നീട് രാജിവെച്ച് ബി.ജെ.പി സ്ഥാനാർഥിയായി അഹമ്മദ് പേട്ടലിെനതിരെ മത്സരിക്കുകയായിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് അസാധുവായതോടെയാണ് ബൽവന്ത് തെരഞ്ഞെടുപ്പിൽ തോറ്റത്. ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്ന് ബാലറ്റ് പേപ്പർ ഉയർത്തി അമിത് ഷാക്ക് കാണിച്ചു െകാടുത്തതാണ് വേട്ടുകൾ റദ്ദാക്കാനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.