ഇരട്ടപ്പദവി: നടപടി വൈകിയത് ആപ്പിനെ സഹായിക്കാൻ –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇരട്ടപ്പദവി വഹിച്ചതിെൻറ പേരിൽ 20 ആം ആദ്മി പാർട്ടി എം.എൽ.എമാരെ അയോഗ്യരാക്കിയ തീരുമാനം തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും വൈകിപ്പിെച്ചന്ന് കോൺഗ്രസ്. 2016ൽ കമീഷന് എം.എൽ.എമാർക്കെതിരെ പരാതി ലഭിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 22ന് മുമ്പ് കമീഷൻ നടപടിയെടുത്തിരുന്നെങ്കിൽ ആം ആദ്മി പാർട്ടിക്ക് രാജ്യസഭയിലേക്ക് മൂന്ന് അംഗങ്ങെള അയക്കാൻ സാധിക്കുമായിരുന്നില്ല. ഇതിന് കമീഷനും ബി.ജെ.പിയും സഹായിക്കുകയാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ കുറ്റപ്പെടുത്തി.
ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുന്നതാണ് നടപടിയെന്ന് ബി.ജെ.പി ഡൽഹി പ്രസിഡൻറ് മനോജ് തിവാരി പറഞ്ഞു. ഇരട്ട പ്രതിഫലം പറ്റിയ എം.എൽ.എമാർ ആ പണം തിരിേച്ചൽപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നടപടി നിർഭാഗ്യകരമെന്ന് സി.പി.എം ഡൽഹി ഘടകം വ്യക്തമാക്കി. ഇരട്ടപ്പദവിയുടെ പേരിൽ ഹരിയാന, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽനിന്ന് കമീഷന് പരാതി ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നടപടിയെടുക്കാതെ ഡൽഹിയിൽ മാത്രം നടപടിയെടുത്തു.
വിരമിക്കുന്നതിന് തൊട്ടുമുെമ്പടുത്ത തീരുമാനം കമീഷനെ സംശയത്തിെൻറ നിഴലിൽ നിർത്തുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. നടപടി ഭരണഘടന വിരുദ്ധവും ജനാധിപത്യത്തിന് അപകടകരവുമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.