കൊല്ലപ്പെട്ട ജവാെൻറ കുടുംബത്തിന് സർക്കാർ നൽകിയ അഞ്ചുലക്ഷം തിരിച്ചുനൽകി
text_fieldsപട്ന: തിങ്കളാഴ്ച ശ്രീനഗറിലെ കറൻ നഗറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാെൻറ കുടുംബത്തിന് ബിഹാർ സർക്കാർ നൽകിയത് അഞ്ചുലക്ഷം രൂപ. എന്നാൽ, ആശ്രയമറ്റ കുടുംബത്തിന് മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിനുപകരം കടമ നിർവഹിക്കാനെന്നമട്ടിൽ നിസ്സാര തുക നൽകിയതിൽ അവർ പ്രതിഷേധിച്ചു. മദ്യദുരന്തത്തിലല്ല ജവാൻ മരിച്ചതെന്നു പറഞ്ഞ് ചെക്ക് സർക്കാറിന് തിരിച്ചുനൽകുകയും ചെയ്തു.
ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ ജവാൻ മുജാഹിദ് ഖാൻ തിങ്കളാഴ്ച രാത്രി ശ്രീനഗറിലെ ആശുപത്രിയിലാണ് മരിച്ചത്. ഭോജ്പുർ ജില്ലയിലെ പീറോ ഗ്രാമത്തിൽ ബുധനാഴ്ച നടന്ന ഖബറടക്കത്തിന് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. സംസ്ഥാന സർക്കാർ മരണാനന്തര ബഹുമതി നൽകിയെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാവോ ഉദ്യോഗസ്ഥരോ അന്ത്യോപചാരമർപ്പിക്കാൻ എത്താത്തത് നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കി. ഖബറടക്കത്തിന് ശേഷമാണ് അഞ്ചുലക്ഷത്തിെൻറ ചെക്ക് കൈമാറിയത്. ബന്ധുക്കൾ ഉടൻ തിരിച്ചുനൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.