റിപബ്ലിക് ദിന കർഷകറാലി മാറ്റണമെന്ന് കേന്ദ്ര മന്ത്രി; 'ആഘോഷം തടസ്സപ്പെട്ടാൽ ലോകത്തിന് തെറ്റായ സന്ദേശം നൽകും'
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ അത് ലോകത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേന്ദ്ര കൃഷി സഹ മന്ത്രി കൈലാഷ് ചൗധരി. അതിനാൽ, അന്നേദിവസം കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തിൽ ഏർപ്പെട്ട കർഷകർ സുപ്രീംകോടതി നിയോഗിച്ച സമിതിയെ വിശ്വസിക്കണം. സമിതി പക്ഷപാതമില്ലാതെ തീരുമാനം എടുക്കും. കർഷകർക്ക് അവരുടെ പ്രശ്‌നങ്ങൾ സമിതിയുടെ മുമ്പാകെ വെച്ചാൽ കോടതിക്ക് എത്രയും വേഗം വിധി പ്രഖ്യാപിക്കാനാകും -അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രശ്നം രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും കോൺഗ്രസ് തങ്ങളെ പ്രകോപിപ്പിക്കുന്നത് കർഷക യൂണിയൻ മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.