സോണിയ, പ്രിയങ്ക: ഭാവി പദവിയെകുറിച്ച് സജീവ ചർച്ച
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായപ്പോൾ, സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഭാവി പദവി എന്തായിരിക്കുമെന്ന് കോൺഗ്രസിലും പുറത്തും സജീവ ചർച്ച. സജീവ രാഷ്ട്രീയത്തിൽനിന്ന് സോണിയ ഉൾവലിയുകയാണ്. പാർട്ടിക്ക് മാർഗദർശനം നൽകുന്നതിനൊപ്പം അടുത്ത തെരഞ്ഞെടുപ്പുവരെ സഖ്യകക്ഷി ബന്ധങ്ങൾക്ക് ഉതകുന്ന വിധം യു.പി.എ ചെയർപേഴ്സൻ സ്ഥാനത്ത് അവർ തുടർന്നേക്കും. സ്ഥാനമൊഴിഞ്ഞ സോണിയക്ക് യു.പി.എ അധ്യക്ഷ എന്ന വിശേഷണമാണ് എ.െഎ.സി.സി മാധ്യമവിഭാഗം ശനിയാഴ്ച നൽകിയത്.
രാഹുലിെൻറ നേതൃത്വത്തിൽ പാർട്ടി മുന്നോട്ടു നീങ്ങുേമ്പാൾ, നേട്ടങ്ങളിൽ ആഹ്ലാദിക്കാൻ താൻ ഇവിടെത്തന്നെ ഉണ്ടാകുമെന്നാണ് സോണിയ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാൽ സോണിയ ഗാന്ധി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കാൻ ഉണ്ടാവില്ല. എന്നാൽ, സോണിയ റായ്ബറേലിയിൽ വീണ്ടും മത്സരിക്കുമെന്നാണ് പ്രിയങ്ക വാദ്ര അവകാശപ്പെട്ടത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി പ്രചാരണത്തിന് പോയിരുന്നില്ല. യു.പിയിൽ ഒറ്റത്തവണത്തെ പ്രചാരണംതന്നെ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന സോണിയ, പിന്നീട് വോട്ടഭ്യർഥിച്ച് പ്രസ്താവന ഇറക്കുകയാണ് ചെയ്തത്. ഗുജറാത്തിെൻറ കാര്യത്തിലാകെട്ട, അത്തരമൊരു പ്രസ്താവനയും ഉണ്ടായില്ല. മകനെ പാർട്ടിയുടെ ചുമതല ഏൽപിച്ച് പൂർണമായും ഒഴിഞ്ഞുനിന്നു.റായ്ബറേലിയിൽ സോണിയ മത്സരിക്കാതിരിക്കുന്നത് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനു നാന്ദിയായേക്കും.
പ്രിയങ്കയെ രാഷ്ട്രീയത്തിൽ സജീവമാക്കുന്ന കാര്യത്തിൽ നെഹ്റു കുടുംബത്തിൽതന്നെ അഭിപ്രായവ്യത്യാസമുണ്ട്. ആരോപണങ്ങൾ നേരിടുന്ന റോബർട്ട് വാദ്രയെ ലക്ഷ്യമിട്ട് ബി.ജെ.പി പ്രഹരം ശക്തമാക്കുമെന്ന ആശങ്ക കോൺഗ്രസിലുമുണ്ട്. പ്രിയങ്ക ഇറങ്ങിയാൽ രാഹുലിനു പുറമെ മറ്റൊരു അധികാര കേന്ദ്രംകൂടി ഉണ്ടാകുമെന്ന പ്രശ്നം പുറമെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.