Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമം:...

പൗരത്വ നിയമം: ബി.ജെ.പി-എ.ജി.പി സർക്കാറിൽ ഭിന്നത; നേതാക്കളുടെ രാജി തുടരുന്നു

text_fields
bookmark_border
protest-assam-23
cancel

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അസമിൽ കൂടുതൽ ശക്​തമാകുന്നതിനിടെ ഇത്​ ബി.ജെ.പി-എ.ജി.പി സഖ്യ സർക്കാറിലും ഭിന്നതയുണ്ടാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങളുടെ വികാരം മനസിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാണ്​ നേതാക്കൾക്കിടയിൽ ഉയരുന്ന പ്രധാന വിമർശനം.

പൗരത്വ നിയമം നിലവിൽ വന്നതിനെ തുടർന്ന്​ മുതിർന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കൽസ്​ ലിമിറ്റഡ്​ ചെയർമാനുമായ ജഗ്​ദീഷ്​ ഭുയാൻ രാജിവെച്ചു. നിയമം അസം ജനതക്കെതിരാണ്​. അതിനാലാണ്​ രാജി പ്രഖ്യാപിച്ചത്​. ഇനി താൻ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തി​​െൻറ മുൻനിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം നിലവിൽ വന്നതിനെ തുടർന്ന്​ പ്രമുഖ അസമീസ്​ നടൻ ജാതിൻ ബോറ അസം സ്​റ്റേറ്റ്​ ഫിലിം ഫിനാൻസ്​ ഡെവലംപ്​മ​െൻറ്​ കോർപ്പറേഷൻ സ്ഥാനത്ത്​ നിന്ന്​ രാജിവെച്ചു​. അസം ജനതക്ക്​ വേണ്ടിയാണ്​ ത​​െൻറ പദവിയും പാർട്ടിയിലെ സ്ഥാനവും രാജിവെച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.

മുൻ നിയമസഭ സ്​പീക്കറായ പുലകേശ്​ ബറുഹ്​ പാർട്ടിയിൽ നിന്ന്​ രാജിവെച്ചിരുന്നു. ബി.ജെ.പി എം.എൽ.എയായ പദ്​മ ഹസാരികയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്​. ബ്രഹ്​മപുത്രയുടെ താഴ്​വരയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ പുനഃരാലോചന വേണമെന്ന്​ നിയമസഭാ സ്​പീക്കർ ഹിദേന്ദ്ര നാഥ്​ ഗോസ്വാമി പറഞ്ഞു. പാർട്ടിയുടെ താഴെ തട്ടിൽ നേതാക്കളുടെ കൂട്ടരാജിയുണ്ടാവുന്നുവെന്ന്​ അസം ഗണ പരിഷതും സമ്മതിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam newsindia newscabCAB protest
News Summary - Dissent grows in Assam’s ruling BJP-AGP govt-India news
Next Story