എം.പിമാര്‍ക്കെല്ലാം വേദങ്ങളുടെ പകര്‍പ്പ് നൽകണമെന്ന് രാജ്യസഭാ സ്പീക്കർ ജഗ്ദീപ് ധന്‍കര്‍
text_fieldsഎം.പിമാര്‍ക്കെല്ലാം വേദങ്ങളുടെ പകര്‍പ്പ് നല്‍കാന്‍ ആവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍. വേദങ്ങളുടെ ഓരോ പകര്‍പ്പുവെച്ച് എം.പിമാര്‍ക്കെല്ലാം വിതരണം ചെയ്യാന്‍ അദ്ദേഹം വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു. ശേഷം ഓരോ എം.പിമാരോടും 100 പകര്‍പ്പുകള്‍ വീതം മറ്റുള്ളവർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ചോദ്യോത്തര വേളയിൽ വേദപാഠശാലകളെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാൻ മറുപടി പറയുമ്പോഴാണ് സംഭവങ്ങൾ അരങ്ങേറിയത്. പാർലമെന്റ് അംഗങ്ങൾക്ക് വേദങ്ങൾ നൽകിയാൽ അത് ഏറെ ഉപകാരപ്രദമാകുമെന്ന് സ്പീക്കർ പറഞ്ഞു. കൂടാതെ ഓരോ അംഗത്തോടും 100 കോപ്പികൾ മറ്റുള്ളവർക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെട്ടു. നിർദേശം അംഗീകരിച്ച മന്ത്രി ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അറിവിന്റെ യഥാർഥ ശേഖരം വേദങ്ങളാണെന്നും വേദപഠനം ഔപചാരികമാക്കിയത് മോദി സർക്കാരാണെന്നും പറഞ്ഞു.
‘വൈദിക വിദ്യാഭ്യാസത്തിന്റെ ഔപചാരിക സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിനായി മഹർഷി സാന്ദിപനി രാഷ്ട്രീയ വേദ സംസ്‌കൃത ശിക്ഷാ ബോർഡ് കഴിഞ്ഞ വർഷം സർക്കാർ സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം 4600 വിദ്യാർഥികളും 632 അധ്യാപകരുമുള്ള ബോർഡിന് കീഴിൽ നിലവിലുള്ളത്. 123 പാഠശാലകളുമുണ്ട്. കൂടാതെ, 258 ഗുരുശിഷ്യപരമ്പര യൂനിറ്റുകളിലായി 2,240 വിദ്യാർഥികളും 430 അധ്യാപകരുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ശൃംഗേരി, ബദരീനാഥ്, ദ്വാരക, രാമേശ്വരം, ഗുവാഹത്തി എന്നിവിടങ്ങളിൽ വൈദിക ബോർഡിന്റെ അഞ്ച് പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത്, അസം, കർണാടക, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ആദർശ് വേദ വിദ്യാലയം എന്ന പേരിൽ മാതൃകാ വേദപാഠശാലകളും സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളുകൾ വിവിധ ഗ്രേഡുകളിൽ വേദഭൂഷൺ, വേദവിഭൂഷണം എന്നിവയിയിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നു.
വേദ ബോർഡുകൾ വാഗ്ദാനം ചെയ്യുന്ന പത്താം ക്ലാസും (വേദഭൂഷൺ), പന്ത്രണ്ടാം ക്ലാസും (വേദവിഭൂഷൺ) പാസാകുന്ന വിദ്യാർഥികൾക്ക് മെഡിസിനും എഞ്ചിനീയറിംഗും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനായി ഏത് കോളേജിലും ചേരാൻ അർഹതയുണ്ട്.
എം.പിമാര്‍ക്കെല്ലാം വേദങ്ങളുടെ ഓരോ പകര്‍പ്പുകള്‍ നല്‍കിയാല്‍ അത് മികച്ചൊരു കാര്യമായിരിക്കുമെന്ന് ജഗദീപ് ധന്‍കര്‍ പറഞ്ഞു. തുടര്‍ന്ന് എന്തുകൊണ്ടാണ് താന്‍ ഇങ്ങനൊരുനിര്‍ദേശം മുന്നോട്ടുവെച്ചത് എന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ഞാന്‍ സര്‍വകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പോകുമ്പോള്‍ വേദങ്ങള്‍ കണ്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കൈയുയര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ ആരും കൈകള്‍ ഉയര്‍ത്താറില്ല. അതിനാല്‍, എം.പിമാര്‍ ഇത്തരമൊരു സാഹചര്യം പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഇപ്രകാരം ചെയ്യുമ്പോള്‍ അവര്‍ അറിവ് പ്രചരിപ്പിക്കുന്നതിനുള്ള പ്രഭവകേന്ദ്രമായി മാറുമെന്നും രാജ്യസഭാ അധ്യക്ഷന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.