മതവിദ്വേഷ പ്രചരണം; ഖുർആൻ വിതരണം ചെയ്യണമെന്ന ഉപാധിയിൽ ജാമ്യം
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ ന്യൂനപക്ഷ സമുദായത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വർഗീയ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ കോളജ് വിദ്യാർഥിനിക്ക് ജാമ്യം. ഖുർആെൻറ അഞ്ചു കോപ്പികൾ സംഭാവന നൽകണമെന്ന ഉപാധിയോടെയാണ് റാഞ്ചിയിലെ 19ക ാരിയായ റിച്ച ഭർതിക്ക് കോടതി ജാമ്യം അനുവദിച്ചത്. പരാതി നൽകിയ അൻജുമൻ ഇസ്ലാമിയ കമ്മിറ്റിക്ക് ഒരു ഖുർആൻ പ്രതിയും നാലെണ്ണം സ്കൂൾ, കോളജ് ലൈബ്രറികൾക്കും പൊലീസ് സാന്നിധ്യത്തിൽ നൽകണമെന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മനീഷ്കുമാർ നിർദേശിച്ചത്.
ആദ്യവർഷ ബി.കോം ബിരുദ വിദ്യാർഥിനിയായ റിച്ചയെ ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹൈന്ദവ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇരുസമുദായങ്ങളിലുള്ളവരും വ്യവസ്ഥകൾ അംഗീകരിച്ചതിനെ തുടർന്നാണ് റിച്ചക്ക് കോടതി ജാമ്യം അനുവദിച്ചത്. ഉത്തരവ് 15 ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്ന് റിച്ചയുടെ അഭിഭാഷകൻ രാം പർവേഷ് സിങ് പറഞ്ഞു.
എന്നാൽ, കോടതി നിർദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ച ചില ഹൈന്ദവ സംഘടനകളും ബി.ജെ.പി നേതാക്കളും വിചിത്രമായ തീരുമാനമാണിതെന്ന് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.