പാരാസെയ്ലിങ്ങിനിടെ ബോട്ടിൽ ബന്ധിച്ചിരുന്ന കയർ പൊട്ടി ദമ്പതികൾ കടലിൽ പതിച്ചു
text_fieldsരാജ്കോട്ട്: സാഹസികത ഇഷ്ടമില്ലാത്തവർ കുറവാണ്. കടലും മലയുമെല്ലാം സാഹസികതക്കായി ഇവർ തെരഞ്ഞെടുക്കും. അത്തരത്തിൽ ദിയു ബീച്ചിലെത്തി പാരസെയ്ലിങ് ആസ്വദിച്ച ദമ്പതികൾക്ക് സംഭവിച്ച അപകടമാണ് ഇേപ്പാൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഗുജറാത്തിലെ ജുനഗഡ് താലൂക്കിലെ ആരോഗ്യപ്രവർത്തകനായ അജിത് കത്താഡും അധ്യാപികയായ ഭാര്യ സരളയുമാണ് ഞായറാഴ്ച രാവിലെ ദിയുവിലെ നാഗോവ ബീച്ചിലെത്തിയത്. റെയ്ഡ് ആസ്വദിച്ച് ഒരു മിനിറ്റിനകം ഇരുവർക്കും അപകടം സംഭവിക്കുകയായിരുന്നു. പാരസെയ്ലിങ്ങിനായി തെരഞ്ഞെടുത്ത കയർ പൊട്ടി പാരച്യൂട്ടിലായിരുന്ന ദമ്പതികൾ കടലിൽ പതിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇരുവർക്കും മുകളിലേക്ക് ഭീമൻ പാരച്യുട്ടും പതിച്ചു.
ദമ്പതികൾ പറന്നുയരുന്ന വിഡിയോ ബോട്ടിൽനിന്ന് അജിത്തിന്‍റെ സഹോദരൻ പകർത്തുന്നുണ്ടായിരുന്നു. ഉയരത്തിലെത്തിയ ദമ്പതികൾ നിലതെറ്റി താേഴക്ക് പതിച്ചതോടെ സഹോദരന് അലറിക്കരഞ്ഞു.
'ഞാൻ വിഡിയോ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു. കയർ പൊട്ടിയതോടെ ഇനി എന്താണ് സംഭവിക്കുകയെന്ന് അറിയില്ലായിരുന്നു. ഉയരത്തിൽനിന്ന് സഹോദരനും ഭാര്യയും താഴേക്ക് പതിക്കുന്നത് കാണാൻ മാത്രം കഴിഞ്ഞു. നിസ്സഹായനായി നോക്കി നിൽക്കാനാണ് ആ സമയം കഴിഞ്ഞത്' -സേഹാദരൻ പറഞ്ഞു.
ആദ്യമായാണ് പാരാസെയ്ലിങ്ങിൽ ഇവിടെ ഇത്തരം അപകടം സംഭവിക്കുന്നതെന്ന് ഉടമ മോഹൻ ലക്ഷ്മൺ പറഞ്ഞു. ഞായറാഴ്ചയിലുണ്ടായിരുന്ന കനത്ത കാറ്റിനെ തുടർന്നാകാം അപകടമുണ്ടായതെന്നും മോഹൻ പറഞ്ഞു.
ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ ദ്രവിച്ചതായിരുന്നുവെന്ന് രാകേഷ് പറഞ്ഞു. ഇരുവരുടെയും ഭാരം താങ്ങാൻ കഴിയാതെ വന്നതോടെ കയർ പൊട്ടിവീഴുകയായിരുന്നു. കയറിന് എന്തെങ്കിലും ബലക്കുറവുണ്ടെങ്കിൽ മുകളിലേക്ക് ഉയരില്ലെന്നായിരുന്നു അവരുടെ വാദം. അതിനാൽ തന്നെ പൊട്ടിവീഴില്ലെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു -രാകേഷ് പറഞ്ഞു.
അപകടത്തിന്‍റെ ഞെട്ടലിൽനിന്ന് സരള ഇതുവരെ മോചിതയായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ആദ്യം മനസിലായില്ല. പിന്നീട് ഞങ്ങൾക്ക് കയർ പൊട്ടിയെന്ന് മനസിലായി. കരയിലാണോ കടലിലാണോ പതിക്കുകയെന്ന കാര്യം വ്യക്തമായിരുന്നില്ല -രാകേഷ് പറഞ്ഞു.
ദമ്പതികളുടെ രണ്ടുകുട്ടികളും ബോട്ടിലുണ്ടായിരുന്നു. അവർക്ക് ലൈഫ് ജാക്കറ്റ് പോലും നൽകാൻ നൽകാൻ തയാറായില്ലെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.