എയര്‍ ഇന്ത്യ വില്‍ക്കുന്നെങ്കിൽ അത് ഇന്ത്യക്കാർക്ക് ആവണമെന്ന് മോഹന്‍ ഭാഗവത്
text_fieldsമുംബൈ: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാല്‍, അത് വിൽക്കുന്നത് ഇന്ത്യക്കാരനു തന്നെയായിരിക്കണമെന്നും ആര്‍.എസ്.എസ് തലവൻ മോഹന്‍ ഭാഗവത്. ഇന്ത്യൻ പാരമ്പര്യം നിലനിർത്തണമെന്നും വ്യോമയാന രംഗത്ത് ഇന്ത്യക്കുള്ള നിയന്ത്രണം നഷ്ടപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യന്‍ സാമ്പത്തിക രംഗവും ദീര്‍ഘകാല നയങ്ങളും’ എന്ന വിഷയത്തില്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ വിദേശ കമ്പനികൾക്ക് വിൽക്കുകയല്ല, മറിച്ച് മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കു കൈമാറുകയാണ് വേണ്ടത്. ഒരു രാജ്യത്തും അവരുടെ വിമാന കമ്പനിയില്‍ 49 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിച്ചിട്ടില്ല. ജർമനിയിൽ 29 ശതമാനം മാത്രമാണ് വിദേശ പങ്കാളിത്തം. പ്രതിസന്ധി നേരിടുന്നെങ്കിലും 30 രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഇറങ്ങാനുള്ള ലൈസന്‍സും മികച്ച ജീവനക്കാരും എയര്‍ ഇന്ത്യക്കുണ്ട് -അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് പൂർണമായും പണരഹിത സാമ്പത്തിക ഇടപാട് സാധ്യമാകില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. പൂർണ പണരഹിത ഇടപാടിനു പകരം കുറഞ്ഞ പണം ഉപയോഗിക്കുന്ന രാജ്യം എന്നതാണ് പ്രായോഗികം. പണരഹിത രാജ്യമെന്നത് പെെട്ടന്ന് സാധിക്കുന്നതല്ല; കാലക്രമത്തിലേ അത് സാധ്യമാകൂ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.