വിവാഹമോചനം മുസ്ലിംകളിൽ കുറവെന്ന്
text_fieldsജയ്പൂർ: വിവാഹമോചനത്തിെൻറ തോത് മറ്റു സമുദായങ്ങളെക്കാൾ മുസ്ലിംകളിൽ കുറവാണെന്നും മുത്തലാഖ് പ്രശ്നം തെറ്റായാണ് ഉയർത്തിക്കാണിക്കുന്നതെന്നും അഖിലേന്ത്യ മുസ്ലിം േപഴ്സനൽ ലോ ബോർഡിെൻറ വനിത വിഭാഗം. ഇസ്ലാമിക ജീവിതത്തിൽ വനിതകൾക്ക് നല്ല സംരക്ഷണം ലഭിക്കുന്നതുകൊണ്ട് മുസ്ലിം സ്ത്രീകൾ വിവാഹമോചനം തേടുന്നത് കുറവാണെന്നും മുസ്ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകളിലെ കുടുംബകോടതികളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി വനിത വിഭാഗം ചീഫ് ഒാർഗനൈസർ അസ്മ സുഹറ പറഞ്ഞു.
കുടുംബ കോടതികളിൽനിന്ന് വിവരാവകാശ നിയമപ്രകാരമാണ് 2011-2015 കാലത്തെ കണക്ക് ശേഖരിച്ചത്. പ്രധാനമായും മുസ്ലിംകൾ കൂടുതൽ അധിവസിക്കുന്ന ജില്ലകളിലെ കണക്കാണിത്. മുത്തലാഖ് ചർച്ചചെയ്യെപ്പടുന്ന സാഹചര്യത്തിലാണ് വനിത വിഭാഗത്തിെൻറ പ്രതികരണം. 16 കുടുംബ കോടതികളിൽനിന്നുള്ള റിപ്പോർട്ട് അസ്മ സുഹറ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. വിവിധ ‘ദാറുൽ ഖദ’കളിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. 2-3 ശതമാനം കേസുകൾ മാത്രമാണ് വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ളത്. അധികവും വനിതകൾ മാത്രം മുൻൈകയെടുത്ത് നൽകിയ കേസുകളാണ്.
വനിതകളുടെ ശരിഅത്ത് കമ്മിറ്റിയുമായി ചേർന്ന് മുസ്ലിം മഹിള റിസർച്ച് കേന്ദ്ര റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. മുസ്ലിംകളുടെ 1307 വിവാഹമോചന കേസുകളുള്ളപ്പോൾ ഹിന്ദു വിഭാഗത്തിൽനിന്ന് 16,505ഉം ക്രിസ്ത്യാനികളിൽനിന്ന് 4827ഉം വിവാഹമോചന കേസുകളുണ്ട്. സിഖ് സമുദായത്തിൽനിന്ന് എട്ട് കേസുണ്ട്.
മലപ്പുറം, കണ്ണൂർ, എറണാകുളം, പാലക്കാട്, മഹാരാഷ്ട്രയിലെ നാസിക്, തെലങ്കാനയിലെ കരീംനഗർ, സെക്കന്തരാബാദ്, ആന്ധപ്രദേശിെല ഗുണ്ടൂർ ജില്ലകളിൽനിന്നുള്ള കണക്ക് ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.