Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ ദീപാവലി...

അയോധ്യയിൽ ദീപാവലി ആഘോഷം ഗ​ംഭീരമാക്കാൻ യോഗി ആദിത്യനാഥ്​

text_fields
bookmark_border
yogi-Aadithyanath
cancel

ലക്​നോ: ദീപാവലി ആഘോഷം അയോധ്യയിൽ ഗംഭീരമാക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്​ സർക്കാർ. ദീപാവലിയോടനുബന്ധിച്ച്​ സരയൂ നദീ തീരത്ത്​ വൻ ആഘോഷം സംഘടിപ്പിക്കാനാണ്​ സർക്കാർ തീരുമാനം. ഗവർണർ രാം നായിക്​, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മന്ത്രി സഭയി​െല എല്ലാ അംഗങ്ങളും ആഘോഷത്തിൽ പങ്കുചേരും. 

അയോധ്യ അലങ്കരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അതുപ്രകാരം സെക്ര​േട്ടറിയറ്റിലെ ഉദ്യോഗസ്​ഥൻ വിവിധ വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടത്തി​​െൻറയും യോഗം കഴിഞ്ഞ ആഴ്​ച വിളിച്ചു ​േചർത്തിരുന്നു. യോഗത്തിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്​. ദീപാവലിക്ക്​ ഒരു ദിവസം മുമ്പ്​ ഒക്​ടോബർ 18നാണ്​ അയോധ്യയിൽ പ്രധാന പരിപാടികൾ സംഘടിപ്പിക്കുക. ദീപാവലി ദിനത്തിൽ ഗൊരഖ്​നാഥ്​ ക്ഷേത്രത്തിൽ പൂജക്ക്​ പ​െങ്കടുക്കേണ്ടതിനാൽ മുഖ്യമന്ത്രി ഗൊരഖ്​പൂരിലായിരിക്കും. അതിനാലാണ്​ തലേ ദിവസം പ്രധാന പരിപാടികൾ നടത്തുന്നത്​. 

എന്നാൽ തർക്കത്തിലിരിക്കുന്ന രാമജൻമ ഭൂമിയിൽ നിയമപ്രശ്നങ്ങളുള്ളതിനാൽ അലങ്കാരങ്ങ​െളാന്നും ഉണ്ടാകില്ല. ആഘോഷങ്ങൾ ഒരുക്കുന്നതിനായി ഇന്ന്​ ലക്​നോവിൽ അവസാനവട്ട യോഗം ചേരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyadiwalimalayalam newsYogi Adityanath
News Summary - Diwali At Ayodhya - India News
Next Story