ദീപാവലി ആഘോഷിച്ച് ഡൽഹി;പടക്ക നിരോധനം നടപ്പായില്ല
text_fieldsന്യൂഡൽഹി: ദീപാവലി ആഘോഷിച്ച് രാജ്യതലസ്ഥാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിസഭാംഗങ്ങളും ശനിയാഴ്ച രാത്രി അക്ഷർദാം ക്ഷേത്രത്തിൽ ദീപാവലി പൂജ നടത്തി.
പൂജ ലൈവായി പ്രക്ഷേപണം ചെയ്യാനുള്ള സൗകര്യവും സർക്കാർ ഒരുക്കി.രണ്ടുകോടി ഡൽഹി ജനത ഒരുമിച്ച് പൂജ നടത്തുമ്പോൾ ഡൽഹിയിലുടനീളം അത്ഭുതകരമായ ചലനം സൃഷ്ടിക്കുമെന്നും ദൃശ്യവും അദൃശ്യവുമായ എല്ലാ ശക്തികളും അവരെ അനുഗ്രഹിക്കുമെന്നും െകജ്രിവാൾ പറഞ്ഞു.
അതേസമയം, ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പടക്ക വിൽപനയും ഉപയോഗവും നിരോധിച്ചിരുന്നു.ദേശീയ ഗ്രീൻ ൈട്രബ്യൂണലാണ് പടക്കം നിരോധിച്ചത്. എന്നാൽ, കരിഞ്ചന്തയിലൂടെയും മറ്റും ലഭിച്ച പടക്കം വ്യാപകമായി ഉപയോഗിച്ചതായാണ് റിപ്പോർട്ട്.
ശനിയാഴ്ച വൈകീട്ടോടെ അന്തരീക്ഷ വായു മലിനീകരണ സൂചിക (എ.ക്യു.െഎ) 500ഉം കടന്ന് ഏറ്റവും അപകടകരമായ തോതിലെത്തി. ഇത്തവണ ദീപാവലിക്കു മുമ്പുതന്നെ എ.ക്യു.ഐ ഏറ്റവും മോശം അവസ്ഥയിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മോശമാകാമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.