ദീപാവലി ദിനത്തിൽ ഡൽഹിയിൽ പൊട്ടിച്ചത് 50 ലക്ഷം കിലോ പടക്കം
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ വീർപ്പുമുട്ടുന്ന ഡൽഹിയിൽ ദീപാവലി ആഘോഷിക്കാനായി പൊട്ടിച്ചു തീർത്തത് 50 ലക്ഷത്തിലധികം കിലോ പടക്കം. സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം മറികടന്നാണ് പടക്കം പൊട്ടിച്ചത്. ഇത്രയും പടക്കം പൊട്ടിച്ചതു വഴി അന്തരീക്ഷത്തിൽ 1.5 ലക്ഷം കിലോ പൊടിപടലം അധികമുണ്ടായെന്ന് ‘അർബൻ എമിഷൻസ്’ എന്ന സന്നദ്ധ സംഘടനയുടെ പഠനം പറയുന്നു.
അതോടൊപ്പം, അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകത്തെ ഒന്നാമത്തെ നഗരമെന്ന പദവി ദീപാവലിയുടെ പിറ്റേന്ന് ഡൽഹിക്ക് ലഭിച്ചു. അന്തരീക്ഷ മലിനീകരണ സൂചിക 980 നുമുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പൂജ്യം മുതൽ 50 വരെയാണ് നല്ല വായു സൂചിക. ഇതിെൻറ 20 മടങ്ങ് അധികമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പി.എം 2.5 ശനിയാഴ്ച 260 ശതമാനം അധികമാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.