ദീപാവലി ധീരജവാൻമാർക്ക് സമർപ്പിക്കുന്നു– മോദി
text_fieldsന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷങ്ങൾ അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്മയുടെ ആഘോഷമായ ദീപാവലി ഒരു ദിവസത്തിനുള്ളിൽ കഴിയുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ രാജ്യത്തിെൻറ അതിർത്തി സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത ജവാൻമാരുടെ പേരിലാണ് ദീപാവലി ആഘോഷിക്കേണ്ടത്. അവരുടെ നന്മക്ക് വേണ്ടിയാണ് വിളക്കുകൾ തെളിയേണ്ടത്. സൈനികർക്ക് നിങ്ങളുടെ സ്നേഹമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളയക്കണമെന്നും അവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തെ പിന്തുണക്കുന്നവർക്കും സുരക്ഷയും സമാധാനവും സംരക്ഷിക്കുന്ന ജവാൻമാർക്കും നന്ദിയർപ്പിക്കുകയാണെന്നും ദീപാവലി സന്ദേശം നൽകികൊണ്ട് മോദി പറഞ്ഞു.
സംസ്ഥാനങ്ങൾ വികസനത്തിെൻറ പാതയിലാണ്. കേരളവും ഗുജറാത്തും തുറന്നസ്ഥലങ്ങളിലുള്ള മലമൂത്രവിസർജ്ജനം ഒഴിവാക്കി സമ്പൂർണ ശൗചാലയ സംസ്ഥാനങ്ങളായി മാറി. വികസനത്തിനായി സർക്കാർ ധാരാളം ജനോപകാര പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.