ദീപാവലി തിരക്ക്: പ്ലാറ്റ്ഫോം ടിക്കറ്റ് 50 രൂപയായി ഉയർത്തി വെസ്റ്റേൺ റെയിൽവേ
text_fieldsമുംബൈ: ദീപാവലി ആഘോഷം വരാനിരിക്കെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വർധിപ്പിച്ച് വെസ്റ്റേൺ റെയിൽവേ. മുംബൈ സെൻട്രൽ ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 50 രൂപയാക്കിയത്.
ഒക്ടോബർ 31 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. മുംബൈ സെൻട്രൽ, ദാദർ, ബോറിവാലി, ബാന്ദ്ര ടെർമിനസ്, വാപി, വൽസാദ്, ഉദ്ന, സൂറത്ത് എന്നീ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപ നൽകേണ്ടത്.
ഫെസ്റ്റിവൽ സീസൻ പ്രമാണിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കണ്ടുവരുന്ന തിരക്കും കൂട്ടംകൂടലും ഒഴിവാക്കാനാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫെസ്റ്റിവൽ സീസൺ പ്രമാണിച്ച് 32 സ്പെഷ്യൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ധർബങ്ക, അസംഗഡ്, സഹർഷ, ഭഗൽപൂർ, മുസാഫർപൂർ, ഫിറോസ്പൂർ, പാറ്റ്‍ന, കാത്തിഹാർ, അമൃത്സർ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.
കഴിഞ്ഞ ഒക്ടോബർ നാലിന് റെയിൽവേ 179 സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നു. സതേൺ റെയിൽവേ 22 സ്പെഷ്യൽ ട്രെയിനുകൾ ഉപയോഗിച്ച് 56 ട്രിപ്പുകളാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.