റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇളവ്; വിമർശനമുയർന്നപ്പോൾ പിൻവലിച്ച് ഡൽഹി ജല ബോർഡ്
text_fieldsറമദാൻ പ്രമാണിച്ച് മുസ്‍ലിം ജീവനക്കാർക്ക് ഉപാധികളോടെ രണ്ട് മണിക്കൂർ ജോലി സമയം കുറച്ച തീരുമാനം ഡൽഹി ജല വകുപ്പ് പിൻവലിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിൽ എതിർപ്പുയർത്തിയതിനെ തുടർന്നാണ് അടിയന്തരമായി തീരുമാനം പിൻവലിച്ചത്. ഡൽഹി സർക്കാറിന് കീഴിലാണ് ഡൽഹി ജല ബോർഡ് പ്രവർത്തിക്കുന്നത്.
റമദാൻ പ്രമാണിച്ച് മുസ്ലിം ജീവനക്കാർ ദിവസവും രണ്ട് മണിക്കൂർ അവധിയെടുക്കാമെന്ന് ഡൽഹി ജല ബോർഡ് അസിസ്റ്റന്റ് കമീഷണറുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒാഫീസ് ജോലികൾ ബാക്കി സമയത്ത് പൂർത്തിയാക്കണമെന്ന ഉപാധിയും ഉത്തരവിലുണ്ടായിരുന്നു.
ഇത് കെജ്രിവാളിന്റെ പ്രീണന രാഷ്ട്രീയമാണെന്ന വിമർശനവുമായി ഉടനെ ബി.ജെ.പി രംഗത്തെത്തി. മുസ്‍ലീം ജീവനക്കാർക്ക് നമസ്കാരത്തിന് അവധി അനുവദിക്കുകയും നവരാത്രി ദിനം മദ്യം യഥേഷ്ടം ലഭ്യമാക്കുകയും ചെയ്യുകയാണ് ആം ആദ്മി സർക്കാറെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.
വിമർശനം ഉയർന്ന ഉടനെ, റമദാനിലെ പ്രത്യേക ആനുകൂല്യം പിൻവലിച്ചുള്ള ജല ബോർഡിന്റെ ഉത്തരവ് ഇറങ്ങി. ജല ബോർഡിന്റെ അസിസ്റ്റന്റ് കമീഷണർ തന്നെയാണ് രണ്ട് മണിക്കൂർ ഇളവ് പിൻവലിച്ചുവെന്ന ഉത്തരവും ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.