വിഖായ വളന്റിയർമാരെ കർണാടകക്ക് സമർപ്പിച്ച് ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് കർണാടക ഘടകത്തിന്റെ 2500 വിഖായ വളന്റിയർമാരുടെ സമർപ്പണം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. സമസ്തയുടെ നൂറു വർഷത്തിന്റെ പൈതൃകം, തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷമേ ആയിട്ടുള്ളൂ.
സമസ്തക്ക് 100 വർഷമായി എന്നത് അത്ഭുതപ്പെടുത്തുന്നു. രാജ്യത്തിന്റെ സമുന്നതിക്കും വികസനത്തിനുംവേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. ഏതു മതമായാലും ഭക്തി ഒന്നുതന്നെയാണ്. മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗമെന്ന പ്രവാചക സന്ദേശം ഉൾക്കൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. രാജ്യത്ത് സമാധാനം പുലരണം. വർഗീയഭീതി നീങ്ങണം. വിഖായ വളന്റിയർമാരെ നാടിനുവേണ്ടിയാണ് സമർപ്പിച്ചതെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
ആറു പദ്ധതികൾ പ്രഖ്യാപിച്ച് സമസ്ത; അന്താരാഷ്ട്ര തലത്തിൽ കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും
ബംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി ആറു പദ്ധതികൾ ബംഗളൂരുവിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കും, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് ദേശീയ, അന്തർദേശീയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും, സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ, അന്തർദേശീയ തലത്തിൽ ഏകോപിപ്പിക്കുന്നതിനു വേണ്ടി ഇന്റർനാഷനൽ കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകും.
സമസ്തയുടെ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും, സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങൾക്ക് വിധേയമായി പ്രബോധനരംഗത്ത് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും എന്നിവയാണ് പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.