Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രി ഡി.കെ....

മന്ത്രി ഡി.കെ. ശിവകുമാറിന് വീണ്ടും ആദായനികുതി വകുപ്പിൻെറ നോട്ടീസ്

text_fields
bookmark_border
മന്ത്രി ഡി.കെ. ശിവകുമാറിന് വീണ്ടും ആദായനികുതി വകുപ്പിൻെറ നോട്ടീസ്
cancel

ബംഗളൂരു: കർണാടകയിലെ ജലവിഭവ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിന് വീണ്ടും ആദായനികുതി വകുപ്പി​ൻെറ നോട്ടീസ്. നികുതി െവട്ടിപ്പ് കേസിൽ 75 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതിന് ഒരുമാസത്തിനുശേഷമാണ് അദ്ദേഹത്തിനെതിര െ വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

ശിവകുമാറി​ൻെറ മാതാവ് ഗൗരമ്മയുടെ പേരിലുള്ള 20 ഏക്കർ സ്ഥലം വാങ്ങിയതി​െൻറ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ തേടിക്കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാതാവിനെയും ഇതിനായി ഹാജരാക്കണമെന്നാണ് നിർദേശം. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തി​െൻറ തുടർച്ചയായാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും വിശദീകരണം നൽകാൻ ഗൗരമ്മക്ക് മൂന്നുമാസം സമയം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മുമ്പും കേസുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാറി​െൻറ മാതാവ് ഗൗരമ്മയിൽനിന്നും വിശദീകരണം തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directorateincome tax departmentDK Shivakumar
News Summary - DK Shivakumar gets another notice from Income Tax department- India news
Next Story