ഗഗൻയാൻ ദൗത്യം കർണാടകയിൽനിന്ന് ഗുജറാത്തിലേക്ക് മാറ്റാൻ നീക്കം; എതിർപ്പുമായി ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യം കർണാടകയിൽനിന്ന് ഗുജറാത്തിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കന്നടിഗര്‍ ഐ.എസ്.ആര്.ഒയുമായി അത്രക്ക് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പദ്ധതി കര്‍ണാടകയില്‍നിന്ന് മാറ്റുന്നത് കേന്ദ്രസര്‍ക്കാറിലുള്ള വിശ്വാസത്തില്‍ കോട്ടം വരുത്തുന്നതിനിടയാക്കുമെന്നും ശിവകുമാര്‍ കത്തിൽ പറഞ്ഞു. ഗഗന്യാന് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഐ.എസ്.ആർ.ഒ ബംഗളൂരുവിൽനിന്ന് ഗുജറാത്തിലേക്ക് മാറ്റിയാൽ കർണാടകയെ കേന്ദ്രം അവഗണിക്കുകയാണെന്ന് ജനങ്ങൾക്ക് തോന്നും.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ഗുജറാത്തിലേക്ക് മാറ്റാനുള്ള നീക്കം കന്നടിഗരുടെ ആത്മാഭിമാനത്തിന് മുറിവേൽപിക്കുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. കന്നടിഗർ അടിസ്ഥാനപരമായി വികാരാധീനരാണ്. രാജ്യത്തിെൻറ അഭിമാനമായ ഗഗൻയാൻ ദൗത്യംപോലുള്ളവക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്നതിൽ കന്നടിഗർ അഭിമാനിക്കുന്നുണ്ട്.
ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം ബംഗളൂരുവിലാണുള്ളത്. ഇതിനാൽ തന്നെ ദൗത്യം ഗുജറാത്തിലേക്ക് മാറ്റാനുള്ള നീക്കത്തിൽ കന്നടിഗർ ഞെട്ടിയിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ രാജ്യത്തിെൻറ ഫെഡറൽ സംവിധാനത്തെ ഉൾപ്പെടെ ദോഷമായി ബാധിക്കുമെന്നും ഡി.കെ. ശിവകുമാർ കത്തിലൂടെ മുന്നറിയിപ്പ് നൽകി.
പദ്ധതി കര്‍ണാടകത്തില്‍നിന്ന് മാറ്റാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എം.പിമാരുടെ സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും ഡി.കെ. ശിവകുമാർ കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.