ഭൂരിപക്ഷത്തിലും നായകൻ ഡി.കെ.എസ്
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വീരനായകനായ ഡി.കെ. ശിവകുമാർ കനകപുരയിൽ ജയിച്ചത് വൻ ഭൂരിപക്ഷത്തിൽ. 1,22,392 വോട്ടാണ് ഭൂരിപക്ഷം.
പോൾ ചെയ്ത വോട്ടുകളുടെ 75 ശതമാനവും നേടിയ ശിവകുമാർ 1,41,117 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത സ്ഥാനാർഥി ജനതാദൾ -എസിലെ ബി. നാഗരാജുവിന് ലഭിച്ചത് 20,518 വോട്ട് മാത്രം. ബി.ജെ.പി സ്ഥാനാർഥി ആർ. അശോക 19,743 വോട്ടുമായി മൂന്നാം സ്ഥാനത്തായി.
12 കോൺഗ്രസ് സ്ഥാനാർഥികളാണ് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിയുടെ നാലുപേരും അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി. കോൺഗ്രസിന്റെ ആറുപേരും ബി.ജെ.പിയുടെ ഒരാളും ആയിരത്തിൽ താഴെ വോട്ടിനാണ് ജയിച്ചത്. മൂന്നു കോൺഗ്രസ് സ്ഥാനാർഥികൾക്ക് 250ൽ താഴെയാണ് ഭൂരിപക്ഷം.
വലിയ ഭൂരിപക്ഷം: ഡി.കെ. ശിവകുമാർ (കോൺഗ്രസ്), കനകപുര -1,22,392
ഗണേഷ് ഹുക്കേരി (കോൺഗ്രസ്), ചിക്കോഡി സദൽഗ- 78,509
ലക്ഷ്മൺ സങ്കപ്പ (കോൺഗ്രസ്), അതാനി -76,122
കുറഞ്ഞ ഭൂരിപക്ഷം: ദിനേശ് ഗുണ്ടുറാവു (കോൺ.), ഗാന്ധിനഗർ-105
ടി.ഡി. രാജെഗൗഡ (കോൺഗ്രസ്), ശൃംഗേരി-201
കെ.വൈ. നഞ്ചെഗൗഡ (കോൺഗ്രസ്), മാലുർ-248
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.