കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി -കനിമൊഴി
text_fieldsചെന്നൈ: രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മകൾ കനിമൊഴി. രക്തസമ്മർദം സാധാരണ നിലയിലെത്തിയിട്ടുണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കനിമൊഴി മാധ്യമങ്ങളെ അറിയിച്ചു.
ആരോഗ്യനില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് 94കാരനായ കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കാണ് മാറ്റിയത്.
കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുെണ്ടന്നും വ്യാജ പ്രചാരണങ്ങൾ പ്രവർത്തകർ വിശ്വസിക്കരുതെന്നും മകൻ എം.കെ സ്റ്റാലിൻ പ്രസ്താവനയിൽ അറിയിച്ചു. കരുണാനിധി അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് മുൻ കേന്ദ്ര മന്ത്രിയായ എ. രാജയും അറിയിച്ചു.
വാർധക്യസഹജമായ അവശതകൾക്കൊപ്പം മൂത്രനാളിയിലെ അണുബാധയും പനിയും മൂലം അവശ നിലയിലായിരുന്ന കരുണാനിധിയെ ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം ഗോപാലപുരത്തെ വസതിയിൽ ക്യാമ്പ് ചെയ്ത് ചികിത്സിച്ച് വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.