‘17 സി’ സ്വന്തമായി ക്രോഡീകരിച്ച് ഡി.എം.കെ; ശേഖരിക്കാൻ ഓർമിപ്പിച്ച് ജെ.എം.എം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ പറുത്തുവിടാൻ വിസമ്മതിച്ച ‘17 സി’ ഫോറങ്ങൾ ഇൻഡ്യ ഘടകകക്ഷിയായ ഡി.എം.കെ സ്വന്തം നിലക്ക് ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു. ഈ രീതി അനുവർത്തിക്കാൻ മറ്റൊരു ഘടകകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച പ്രവർത്തകരോട് ആവശ്യപ്പെട്ടു.
പാർട്ടി പ്രവർത്തകർ വഴി ശേഖരിച്ച 17 സി ഫോറങ്ങളിലെ വിവരങ്ങൾ ക്രോഡീകരിച്ച് ഡിജിറ്റൽ രൂപത്തിലാക്കിയെന്ന് ഡി.എം.കെ ഐ.ടി വിങ് അറിയിച്ചു. ഇവ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒത്തുനോക്കും. ഇതു കൂടാതെ വോട്ടുയന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും സവിശേഷ നമ്പറുകളുടെ വിവരങ്ങളും ശേഖരിച്ച് ക്രോഡീകരിച്ചിട്ടുണ്ടെന്നും ഐ.ടി വിങ് വ്യക്തമാക്കി.
ഝാർഖണ്ഡിൽ ജയിലിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഓരോ ബൂത്തിലെയും 17 സി ഫോറങ്ങൾ ശേഖരിച്ചുവെന്ന് ഉറപ്പുവരുത്താൻ ‘എക്സി’ലൂടെ ആവശ്യപ്പെട്ടു. ഭാര്യ കൽപന സോറൻ ഇതിനായി നടത്തുന്ന ആഹ്വാനത്തിന്റെ വിഡിയോ പങ്കുവെച്ചാണ് ഹേമന്ത് ഇക്കാര്യം ഓർമിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.