ദശകത്തിന് ശേഷം ഡി.എം.കെക്ക് തമിഴക ഭരണം
text_fieldsനീണ്ട പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ഡി.എം.കെ വീണ്ടും തമിഴകത്ത് ചെങ്കോലേന്തുകയാണ്. പത്ത് വർഷം അധികാര കസേരക്ക് പുറത്തിരിക്കൽ ഡി.എം.കെയെ പോലെ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിക്ക് എളുപ്പമല്ല. എന്നിട്ടും കാഡറിസത്തിെൻറ ബലത്തിലാണ് പാർട്ടി തകരാതെ പിടിച്ചുനിന്നത്.
എം.ജി.ആർ ഡി.എം.കെയെ പിളർത്തി എ.ഐ.ഡി.എം.കെ രൂപീകരിച്ച് മുഖ്യമന്ത്രിയായ 1977 മുതൽ 1988 കാലം വരെയൊണ് ഇതിന് മുമ്പ് ഡി.എം.കെക്ക് ഇത്രയധികം കാലം അധികാത്തിന് പുറത്തിരിക്കേണ്ടി വന്നത്. 1967ൽ അണ്ണാദുരൈയൂടെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി ഒരു കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നത് തമിഴ്നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് മുഖ്യമന്ത്രി കസേരയിലും പ്രതിപക്ഷത്തുമായി ഡി.എം.കെ ഉണ്ട്. എന്നാൽ, 2011ലെ കനത്ത തിരിച്ചടിക്ക് ശേഷം 2016ൽ തിരിച്ചുവരാമെന്ന കണക്കുകൂട്ടൽ ജയലളിത തെറ്റിക്കുകയായിരുന്നു. വീണ്ടും ഡി.എം.കെ അധികാരത്തിലേറുേമ്പാൾ കരുണാനിധിയും ജയലളിതയും ഇല്ലാത്ത തമിഴകമാണ്.
കപ്പിത്താനില്ലാത്ത ശൂന്യതയിലേക്ക് സ്വയം കസേര വലിച്ചിട്ടിരുന്ന എടപ്പാടി പളനി സാമിയും കരുത്ത തെളിയിച്ച സ്റ്റാലിനും തമിഴക രാഷ്ട്രീയത്തിലെ അധികാര ബലാബലമായി മാറും.
കരുണാധിയും സ്റ്റാലിനും ഒന്നിച്ച് നിയമസഭയിലിരുന്നതിനെ ഓർമിപ്പിച്ച് സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ഒന്നിച്ച് തമിഴ്നാട് നിയമസഭയിലേക്ക് വരുന്നതിനും ഈ നിയമസഭ സാക്ഷിയാവുകയാണ്. കന്നിയങ്കത്തിന് ചെപ്പോക്ക് മണ്ഡലത്തിൽ വെല്ലുവിളികൾ ഏതുമില്ലാതെയാണ് ഉദയനിധിയുടെ വിജയം. ഡി.എം.കെയിൽ കലൈഞജർ കുടുംബത്തിെൻറ അധികാര തുടർച്ച ഉറപ്പാക്കാൻ സ്റ്റാലിൻ മകനെ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പറിച്ചുനട്ടതിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പിൽ കൊളത്തൂരിൽനിന്ന് സ്റ്റാലിനും സെൻറ് ജോർജ് കോട്ടയുെട പടി കടന്നെത്തുകയാണ്.
പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ്
പതുക്കെ പുരോഗമിക്കുന്ന പുതുച്ചേരിയിലെ വോട്ടെണ്ണലിൽ 20 സീറ്റിലെ ഫലങ്ങളും ലീഡ് നിലയും മാത്രമാണ് നിലവിൽ പുറത്തുവന്നത്. അതിൽ 12 സീറ്റിൽ എൻ.ആർ കോൺഗ്രസും ആറ് സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുകയാണ്. ബി.െജ.പി, എ.ഐ.എ.ഡി.എം.കെ, എൻ.ആർ കോൺഗ്രസ് സഖ്യവും കോൺഗ്രസ്, ഡി.എം.കെ സഖ്യവും തമ്മിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.