21 നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണം –ഡി.എം.കെ
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിലെ 21 നിയമസഭ മണ്ഡലങ്ങളിൽ ഉപതെ രഞ്ഞെടുപ്പ് നടത്തണമെന്ന് ഡി.എം.കെ കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷനോട് ആവശ്യപ്പെട ്ടു. കനിമൊഴി എം.പിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് ഡൽഹിയിൽ കമീഷന് നിവേ ദനം സമർപ്പിച്ചത്. ടി.ടി.വി ദിനകരനെ അനുകൂലിക്കുന്ന 18 എം.എൽ.എമാരെ അയോഗ്യരാക്കിയ തമിഴ്നാട് സ്പീക്കറുടെ നടപടിയെ മദ്രാസ് ഹൈ കോടതി ശരിവെച്ചിരുന്നു.
കരുണാനിധി(ഡി.എം.കെ), എ.കെ. ബോസ് (അണ്ണാ ഡി.എം.കെ) എന്നിവരുടെ മരണത്തെ തുടർന്ന് തിരുവാരൂർ, തിരുപ്പറകുൺറം മണ്ഡലങ്ങളും ഒഴിഞ്ഞുകിടക്കുന്നു. അതിനിടെയാണ്, പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി ബാലകൃഷ്ണ റെഡ്ഡി ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടത്. തുടർന്ന് മന്ത്രിപദവിയും എം.എൽ.എ സ്ഥാനവും നഷ്ടപ്പെട്ടു. ഇദ്ദേഹം പ്രതിനിധാനംചെയ്തിരുന്ന ഹൊസൂർ മണ്ഡലവും ഒഴിഞ്ഞു കിടക്കുന്നു.
അതേസമയം, നിയമസഭ ഉപതെരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ ശ്രമം. പകുതിയിലധികം സീറ്റുകളിൽ വിജയിക്കാത്തപക്ഷം ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നതാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.