പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.എം.കെ സുപ്രീംകോടതിയില്‍
text_fieldsന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം തമിഴ് വംശത്തിനെതിരെയുള്ളതും മതേതരത്വത്തിന്റെ അടിസ്ഥാനഘടനയെ നശിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയിൽ ഹരജി നൽകി. മുസ്ലിം അഭയാര്‍ഥികളെ നിയമത്തിന്റെ ആനൂകൂല്യങ്ങളില്നിന്നൊഴിവാക്കിയതിന് ഒരടിസ്ഥാനവും ഇല്ലെന്നും ഹരജിയിൽ കുറ്റപ്പെടുത്തി.
പാകിസ്താൻ, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, പാർസി, ജൈന, ക്രൈസ്തവ അഭയാര്‍ഥികള്‍ക്കു മാത്രമാണ് പുതിയ നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വം നല്‍കൂ. ന്യൂനപക്ഷമായിട്ടുപോലും മുസ്ലിംകളെയും ഇന്ത്യന്‍ വംശജരായ ശ്രീലങ്കയില്‍നിന്നെത്തിയ തമിഴ് ജനതയെയും ഒഴിവാക്കിയത് കടുത്ത വിവേചനമാണ്. ശ്രീലങ്കയില്‍ സിംഹളരും തമിഴ് വംശജരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ചരിത്രപരമായ പ്രത്യേകതകളുണ്ട്.
ഇന്ത്യന്‍ തമിഴര്‍ എന്നും ശ്രീലങ്കന്‍ തമിഴര്‍ എന്നും വിളിക്കപ്പെടുന്ന രണ്ടു വിഭാഗങ്ങള്‍ അവിടെയുണ്ട്. ബുദ്ധവിഭാഗത്തില്പെട്ട ഭൂരിപക്ഷം വരുന്ന സിംഹളര്‍ തമിഴ് വംശജരെ അധിനിവേശക്കാരായാണ് കണക്കാക്കുന്നത്. 9,75,000 വരുന്ന ശ്രീലങ്കയില്‍ ഇന്ത്യന്‍ തമിഴ് വംശജരുടെ പൗരത്വ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു സര്‍ക്കാറുകളും നേരത്തേ സിരിമാവോ-ശാസ്ത്രി ഉടമ്പടി ഉണ്ടാക്കിയതും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.