തമിഴ്നാട് മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ഗവർണറെ കണ്ടു
text_fieldsമുംബൈ: വോട്ടിന് പണം നൽകി അഴിമതി നടത്തിയ തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയെയും മറ്റ് മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതൃസംഘം മുംബൈയിലെത്തി ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവുവിനെ കണ്ടു. ആർ.എസ്. ഭാരതി, ടി.കെ.എസ്. എളേങ്കാവൻ, തിരുച്ചി എൻ. ശിവ എന്നിവരാണ് ഗവർണറെ കണ്ടത്. വോട്ടിന് കോഴ നൽകിയ കേസിൽ ആേരാഗ്യമന്ത്രി സി. വിജയഭാസ്കറിനെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പുറകെയാണ് ഡി.എം.കെ മന്ത്രിമാരെ നീക്കണമെന്ന ആവശ്യമുന്നയിച്ചത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയഭാസ്കറിനെയും നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെയും ദിവസങ്ങൾക്കുമുമ്പ് ചോദ്യം ചെയ്തിരുന്നു.
ഇരുവരുടെയും ഒൗദ്യോഗിക വസതിയിലുൾപ്പെടെ തിരച്ചിലും നടത്തിയിരുന്നു. വിജയഭാസ്കറിെൻറ ഒരനുയായിയുടെ വീട്ടിൽനിന്ന് 89 കോടി രൂപ വിതരണം ചെയ്തതിെൻറ രേഖയും കണ്ടെടുത്തിരുന്നു. ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടത്താനിരുന്ന ആർ.കെ നഗർ നിയമസഭ മണ്ഡലത്തിൽ വോട്ടർമാർക്ക് വിതരണം ചെയ്തതായിരുന്നു പണം. വോട്ടിന് പണം നൽകിയെന്ന് കെണ്ടത്തിയതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.