പളനിസാമി ഭൂരിപക്ഷം തെളിയിക്കണം; പ്രതിപക്ഷം വീണ്ടും ഗവർണറെ കണ്ടു
text_fieldsചെന്നൈ: അണ്ണാഡി.എം.കെയിലെ ഉൾപാർട്ടി പോരിൽ ഭൂരിപക്ഷം തൃശങ്കുവിലായ എടപ്പാടി കെ. പളനിസാമി സർക്കാറിന് ഒരാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാൻ നിർേദശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ പ്രതിപക്ഷകക്ഷികൾ ഗവർണർ സി. വിദ്യാസാഗർ റാവുവിെന കണ്ടു. രണ്ടാംതവണയാണ് ഡി.എം.കെ ഇതേ വിഷയത്തിൽ ഗവർണറെ സന്ദർശിക്കുന്നത്.
ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.െക. സ്റ്റാലിെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ കോൺഗ്രസ്, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് കക്ഷികളുടെ നേതാക്കളുമുണ്ടായിരുന്നു. പളനിസാമി സർക്കാറിന് 114 എം.എൽ.എമാരുടെ പിന്തുണ മാത്രമേ ഉള്ളൂവെന്നും 119പേർ എതിർക്കുന്നതായും രാജ്ഭവന് പുറത്ത് മാധ്യമപ്രവർത്തകരോട് സ്റ്റാലിൻ വ്യക്തമാക്കി. ഗവർണർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ നിയമവഴി സ്വീകരിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
നിയമസഭയിൽ സർക്കാറിെൻറ ഭൂരിപക്ഷം സംബന്ധിച്ച കണക്ക് അറിയാത്ത ഗവർണറെ തമിഴ്നാടിന് ആവശ്യമില്ലെന്ന് ചെന്നൈയിൽ സ്വകാര്യചടങ്ങിൽ പെങ്കടുക്കവെ സ്റ്റാലിൻ തുറന്നടിച്ചു. ഇതിനിടെ നോട്ടുനിരോധനത്തിനുപിന്നാലെ 246 കോടിയുടെ ഒറ്റത്തവണ നിക്ഷേപം നടത്തിയ വ്യക്തി അണ്ണാഡി.എം.കെ സർക്കാറിലെ മന്ത്രിയാണെന്ന് സ്റ്റാലിൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.