ഡി.എം.കെ എം.പി എൻ.ആർ. ഇളങ്കോയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു
text_fieldsചെന്നൈ: ഡി.എം.കെ എം.പി എൻ.ആർ. ഇളങ്കോയുടെ മകൻ രാകേഷ് വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 3.45ന് കോട്ടക്കുപ്പത്തിന് സമീപം കിൽ പുതുപ്പേട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് അപകടം നടന്നത്. പുതുച്ചേരിയിലേക്ക് പോകുകയായിരുന്ന രാകേഷും സുഹൃത്തും സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. രാകേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞയുടൻ കോട്ടക്കുപ്പത്ത് നിന്നുള്ള സംഘം സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് രാകേഷിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ പുതുച്ചേരിക്ക് സമീപം കനഗചെട്ടികുളത്തുള്ള പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (പിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.