ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി; എം.എൽ.എയെ പുറത്താക്കി ഡി.എം.കെ
text_fieldsചെന്നൈ: ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് എം.എൽ.എ കു കാ സെൽവത്തിനെ ഡി.എം.കെ പുറത്താക്കി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്.
ആഗസ്റ്റ് നാലിനായിരുന്നു അദ്ദേഹം നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് ബി.ജെ.പിയുടെ ചെന്നൈ ഓഫീസിൽ നടന്ന പരിപാടിയിലും പങ്കെടുത്തിരുന്നു.
ഡി.എം.കെയിൽ കുടുംബാധിപത്യമാണ് നില നിൽക്കുന്നതെന്ന് സെൽവം വിമർശിച്ചിരുന്നു. തന്നെ പോലുള്ള മുതിർന്ന നേതാക്കൾക്ക് ഡി.എം.കെയിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൻെറ ഭാഗം കേൾക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും സെൽവം ആരോപിച്ചു. എന്നാൽ, സെൽവത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നുവെന്നും മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പുറത്താക്കുന്നതെന്നും ഡി.എം.കെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.