ഉവൈസിയെ ഡി.എം.കെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചതിൽ മുസ്ലിം സംഘടനകൾക്ക് അതൃപ്തി
text_fieldsചെന്നൈ: ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീന്‍ ഉവൈസിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച ഡി.എം.കെയുടെ നടപടിയില്‍ മുസ്‌ലിംലീഗിന് അതൃപ്തി. യു.പി.എ സഖ്യത്തിലെ മുസ്‌ലിംകക്ഷിയായ മനിതനേയ മക്കള്‍ കക്ഷിയും അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്
ചെന്നൈയില്‍ ജനുവരി ആറിനാണ് ഉവൈസിയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച. അന്നേ ദിവസം നടക്കുന്ന ഡി.എം.കെയുടെ കോണ്‍ഫറന്‍സിലും ഉവൈസി പങ്കെടുക്കും. ന്യൂനപക്ഷ കാര്യങ്ങള്‍ക്കുള്ള പാര്‍ട്ടി സെക്രട്ടറി ഡോ. ഡി മസ്താന്‍ ഹൈദരാബാദില്‍ എത്തിയാണ് ഉവൈസിയെ പരിപാടിക്കായി ക്ഷണിച്ചത്. എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷന്‍ വക്കീല്‍ അഹമ്മദും മസ്താന് ഒപ്പമുണ്ടായിരുന്നു.
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യസാധ്യതയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉവൈസി ചെന്നൈയിലെത്തുന്നത്.
ഡി.എം.കെ.യുടെ സഖ്യകക്ഷിയായി ഉവൈസിയെ കയറിൽ ക്കെട്ടിയിറക്കാനുള്ള തീരുമാനത്തിൽ പൊതുവെ അതൃപ്തിയാണുള്ളത്. ഡി.എം.കെ ഈ സഖ്യം കൊണ്ട് നേട്ടമൊന്നും ഉണ്ടാകാനില്ലെന്നും എന്നാൽ സംസ്ഥാനത്തെ മുസ്ലിംസംഘടനകളുടെ ധാർമികത ചോദ്യം ചെയ്യപ്പെടുന്നതാണെന്നും സംഘടന പ്രതിനിധികളിലൊരാൾ പറഞ്ഞു.
ബിഹാറിലെ മികച്ച വിജയത്തിന് പിന്നാലെയാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് 25-30 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.