ഡി.എൻ.എ ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ഒരു വ്യക്തിയുടെ സ്വത്വം തിരിച്ചറിയാൻ ഡി.എൻ.എ സാേങ്കതിക വിദ്യ ഉപയോഗിക ്കുന്നതിന് തടസ്സമില്ലാതാവുന്ന ഡി.എൻ.എ ടെക്നോളജി റഗുലേഷൻ ബിൽ പ്രതിപക്ഷ എതിർപ്പുകളേ ാടെ ലോക്സഭയിൽ. കഴിഞ്ഞ ലോക്സഭ സമാനമായൊരു ബിൽ പാസാക്കിയിരുന്നു. എന്നാൽ, കാലാവ ധി തീരുന്നതിനുമുമ്പ് രാജ്യസഭയിൽ പാസാക്കാനായില്ല. ഇൗ സാഹചര്യത്തിലാണ് പുതിയ ബിൽ. കോടതി ഉത്തരവില്ലാതെ തന്നെ വിചാരണത്തടവുകാരുടെ ഡി.എൻ.എ പരിശോധിക്കാമെന്ന വ്യവസ്ഥ മൗലികാവകാശ ലംഘനമാണെന്ന് കോൺഗ്രസിെൻറ സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
പൗരെൻറ സ്വകാര്യതയും നിരീക്ഷിക്കുന്ന രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതാണ് ബില്ലെന്ന് കോൺഗ്രസിലെ ശശി തരൂർ പറഞ്ഞു. ഡാറ്റ സംരക്ഷിക്കാനുള്ള നിയമമാണ് ആദ്യം കൊണ്ടുവരേണ്ടത്. എന്നാൽ കുതിരവണ്ടിക്കു പിന്നിൽ കുതിരയെ കെട്ടുന്ന മാതിരി, ആദ്യം ഡി.എൻ.എ ബിൽ കൊണ്ടുവരുകയാണ് സർക്കാർ.
എന്നാൽ, അംഗങ്ങളുടെ ഉത്കണ്ഠ ഗൗരവത്തിലുള്ള ഒന്നല്ലെന്ന് ശാസ്ത്ര സാേങ്കതിക മന്ത്രി ഹർഷ്വർധൻ പറഞ്ഞു. നേരത്തെതന്നെ പലവട്ടം കൂടിയാലോചനകൾ നടത്തിയ ശേഷം തയാറാക്കിയ ബില്ലാണിത്. കഴിഞ്ഞ ലോക്സഭ പാസാക്കിയതുമാണ്.
ദേശീയ ഡി.എൻ.എ ഡാറ്റാബാങ്ക്, മേഖലതലത്തിൽ ഡാറ്റ ബാങ്കുകൾ എന്നിവ സ്ഥാപിക്കാൻ നിയമം നിർദേശിക്കുന്നു. കുറ്റകൃത്യത്തിൽ സംശയിക്കുന്നവർ, വിചാരണ തടവുകാർ തുടങ്ങിയവരുടെ വിശദാംശങ്ങൾ അവരുടെ അനുമതിയോടെ ഇൗ ഡാറ്റാ ബാങ്കിൽ ക്രോഡീകരിക്കും. ഡി.എൻ.എ സാമ്പിൾ എടുക്കുന്നവരുടെ അനുമതി ആവശ്യമാണ്. എന്നാൽ, ഏഴു വർഷം തടവോ അതിൽ കൂടുതലോ ശിക്ഷ കിട്ടിയേക്കാവുന്നവരുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കാൻ ഇത്തരത്തിൽ അനുമതി ആവശ്യമില്ല.
ഒരു മണിക്കൂർ, എട്ടു ബിൽ
ന്യൂഡൽഹി: തിങ്കളാഴ്ച ഒരു മണിക്കൂറിനുള്ളിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത് എട്ടു നിയമഭേദഗതി ബില്ലുകൾ. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ബില്ലുകൾക്കെതിരായ പ്രതിപക്ഷ നിലപാടിനിടയിലായിരുന്നു ബിൽ അവതരണം. ബില്ലുകൾ ഇവയാണ്:
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) ഭേദഗതി ബിൽ.
ദേശീയ അന്വേഷണ ഏജൻസി നിയമഭേദഗതി ബിൽ.
ഡി.എൻ.എ സാേങ്കതികവിദ്യ (ഉപയോഗ-പ്രയോഗ) നിയന്ത്രണ ബിൽ
മനുഷ്യാവകാശ സംരക്ഷണ നിയമഭേദഗതി ബിൽ.
ഉപഭോക്തൃ സംരക്ഷണ നിയമഭേദഗതി ബിൽ.
പൊതു പാർപ്പിട (അനധികൃത നിവാസി ഒഴിപ്പിക്കൽ) നിയമഭേദഗതി ബിൽ.
ജാലിയൻവാലാ ബാഗ് ദേശീയ സ്മാരക നിയമഭേദഗതി ബിൽ.
കേന്ദ്ര സർവകലാശാല നിയമഭേദഗതി ബിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.