Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Anil Vij
cancel
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ...

പാകിസ്​താൻ ജയിച്ചപ്പോൾ പടക്കം പൊട്ടിച്ചവരുടെ ഡി.എൻ.എ ഇന്ത്യക്കാരുടേതായിരിക്കില്ല -അനിൽ വിജ്​

text_fields
bookmark_border

ചണ്ഡീഗഡ്​: ട്വന്‍റി 20 ലോകകപ്പിൽ പാകിസ്​താൻ വിജയിച്ചതിന്​ പടക്കം പൊട്ടിച്ചവരുടെ ഡി.എൻ.എ ഇന്ത്യ​ക്കാരുടേതായിരിക്കില്ലെന്ന്​ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്​. സ്വന്തം നാട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അനിൽ വിജ്​ പറഞ്ഞു.

'ക്രിക്കറ്റ്​ മത്സരത്തിൽ പാകിസ്​താൻ വിജയിച്ചപ്പോൾ പടക്കം പൊട്ടിച്ചവരുടെ ഡി.എൻ.എ ഇന്ത്യക്കാരുടേതായിരിക്കില്ല. നമ്മുടെ സ്വന്തം വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികൾക്കെതിരെ ജാഗ്രത പാലിക്കണം' -വിജ്​ ഹിന്ദിയിൽ ട്വീറ്റ്​ ചെയ്​തു.

ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള മത്സരത്തിനുശേഷം കശ്​മീരി വിദ്യാർഥികൾക്കുനേരേ ആക്രമണമുണ്ടായതിന്​ പിന്നാലെയായിരുന്നു അനിൽ വിജിന്‍റെ പ്രതികരണം.

സംഭവത്തിൽ ജമ്മു കശ്​മീർ മുൻ മുഖ്യമ​ന്ത്രി മെഹബൂബ മുഫ്​തി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 'മെഹബൂബ മുഫ്​തിയുടെ ഡി.എൻ.എയും തകരാറിലാണ്​. അവർ എത്രത്തോളം ഇന്ത്യക്കാരിയാണെന്ന്​ തെളിയിക്കണം' -മെഹബൂബ മുഫ്​തിയുടെ ട്വീറ്റിന്​ മറുപടിയായി വിജ്​ പറഞ്ഞു.

പഞ്ചാബിലെ കോളജുകളിലാണ് വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയത്​. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്​ ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക്​​ മർദനമേൽക്കുകയായിരുന്നു​. ഹോസ്റ്റലിനകത്തുനിന്നുള്ള ആക്രമണത്തിന്‍റെ വീഡിയോകൾ വിദ്യാർഥികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഖറാറിലെ റയാത്ത് ബഹ്റത് സർവകലാശാലയിൽ നിന്നും സമാനമായ റിപ്പോർട്ടുകൾ പുറത്തുവന്നു.

മത്സരത്തിൽ ഇന്ത്യ തോറ്റതിന്​ പിന്നാലെ പേസ്​ ബൗളർ മുഹമ്മദ്​ ഷമിക്കെതി​രെ വൻതോതിൽ വംശീയ ആക്രമണവും ഉയർന്നിരുന്നു. ട്വന്‍റി20 ലോകകപ്പിൽ പാകിസ്​താനോട്​ ഇന്ത്യ തോറ്റതിൽ ടീമിന്​ മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ​ മാത്രമായിരുന്നു സൈബർ ആക്രമണം. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടു.ഇന്ത്യ ഉയർത്തിയ 152 റൺസ്​ വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ്​ നഷ്​ടപ്പെടുത്താതെ പാക്​ ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. 3.5 ഓവറിൽ 44 റൺസ്​ വഴങ്ങി ഷമി നിറംമങ്ങിയ ദിനമായിരുന്നു ഞായറാഴ്​ച.

ടീം ഒന്നടങ്കം ശരാശരി പ്രകടനം മാത്രമാണ്​ പുറത്തെടുത്തതെങ്കിലും ട്രോളൻമാർ ലക്ഷ്യം വെച്ചത്​ ഷമിയെയായിരുന്നു. എന്നാൽ വിദ്വേഷ പോസ്റ്റുകൾ വന്നതിന്​ പിന്നാലെ നിരവധി ആരാധകരും സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്​, ഇർഫാൻ പത്താൻ, ഹർഭജൻ സിങ്​ എന്നിവരടക്കമുള്ള താരങ്ങളും ഷമിക്ക്​ പിന്തുണയുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India PakistanAnil VijT20 World Cup 2021
News Summary - DNA of those who burst firecrackers in India on Pakistans win cannot be Indian Anil Vij
Next Story