ബംഗ്ലാദേശിലെയും സംഭലിലെയും അക്രമത്തിന്റെ ഡി.എൻ.എ ഒന്ന് -യോഗി
text_fieldsലഖ്നോ: 500 വർഷം മുമ്പ് മുഗൾ ചക്രവർത്തി ബാബറിന്റെ കമാൻഡർ അയോധ്യയിൽ ചെയ്തതും ഇപ്പോൾ സംഭലിൽ നടക്കുന്നതുമാണ് ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്ന് സംഭവത്തിന്റെയും ഡി.എൻ.എ ഒന്നാണ്. അങ്ങനെ അല്ല എന്ന് കരുതുന്നവർ തെറ്റിദ്ധാരണയിലാണ്. പ്രതിപക്ഷം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണ്.
43മത് രാമായണമേളയുടെ ഉദ്ഘാടനത്തിനായി അയോധ്യയിലെത്തിയതായിരുന്നു അദ്ദേഹം. ശ്രീരാമൻ സമൂഹത്തെ ഒന്നിപ്പിച്ചെന്നും വിദ്വേഷം സൃഷ്ടിക്കുന്ന രാഷ്ട്രശത്രുക്കളുടെ തന്ത്രത്തിനെതിരെ ഐക്യത്തിന് പ്രാധാന്യം നൽകിയിരുന്നെങ്കിൽ ഇന്ത്യ അധിനിവേശത്തിന് വിധേയമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.