കോടതിയുടെ വാതിലുകൾ ആർക്കു മുന്നിലും അടക്കരുത്; അർണബിൻെറ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: റിപബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്ക് ജ്യാമം നൽകാനുണ്ടായ സാഹചര്യം വിശദീകരിച്ച് സുപ്രീംകോടതി. ക്രിമിനൽ നിയമം ചില പൗരൻമാരെ മാത്രം ഉപദ്രവിക്കാനുള്ള മാർഗമായി മാറരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റസ് ചന്ദ്രചൂഢ്, ഇന്ദിര ബാനർജി എന്നിവരുപ്പെട്ട ബെഞ്ചിേൻറതാണ് സുപ്രധാന നിരീക്ഷണം. അർണബിൻെറ അറസ്റ്റ് നാലാഴ്ചത്തേക്ക് സുപ്രീംകോടതി തടയുകയും ചെയ്തിട്ടുണ്ട്.
ആർക്കിടെകിൻെറ ആത്മഹത്യയിൽ അർണബിന് പങ്കുണ്ടെന്നതിന് മതിയായ തെളിവുകളില്ലെന്ന് കോടതി അർണബിന് ജാമ്യം നൽകിയുള്ള വിശദമായ ഉത്തരവിൽ വ്യക്തമാക്കുന്നു. അർണബ് തെളിവ് നശിപ്പിക്കാനോ രാജ്യം വിടാനോ സാധ്യതയില്ലാത്തതിനാൽ ജാമ്യം നൽകുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
ഇത്തരം കേസുകളിൽ കോടതിയുടെ വാതിലുകൾ ആർക്കും മുന്നിൽ അടക്കരുത്. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കേസുകൾക്കായി എക്കാലത്തും കോടതിയുടെ വാതിലുകൾ തുറന്നിരിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.