ഗൗരിയെ അറിയില്ലെന്ന് ആർ.എസ്.എസ് നേതാവ്
text_fieldsബംഗളൂരു: മാധ്യമപ്രവർത്തകയും സാമൂഹികപ്രവർത്തകയുമായിരുന്ന ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണെന്ന ജനാധിപത്യവാദികളുടെ ആരോപണത്തിനിടെ വിവാദ പ്രസ്താവനയുമായി ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ.
ഗൗരി ലേങ്കഷിനെയോ അവരുടെ പിതാവിനെയോ തനിക്കറിയില്ലെന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കല്ലട്ക്ക പ്രഭാകറിെൻറ മറുപടി. താൻ ഇതുവരെ ആ പത്രം വായിച്ചിട്ടില്ലെന്നും അതിൽ എന്നെ അധിക്ഷേപിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ ഒന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാകർ നടത്തുന്ന രണ്ട് സ്കൂളുകൾക്കുള്ള ഫണ്ട് സംസ്ഥാന സർക്കാർ തടഞ്ഞുവെച്ചതിനെ തുടർന്ന് ആരംഭിച്ച ‘ഭിക്ഷാംദേഹി’ കാമ്പയിനിെൻറ ഫണ്ട് ശേഖരണത്തിനായി ൈമസൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.