'ഗവർണർ കുതിരക്കച്ചവടത്തിന് പ്രോത്സാഹനം നൽകരുത്'
text_fieldsബംഗളൂരു: കർണാടക ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഗവർണർ പ്രോത്സാഹനം നൽകരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ഗവർണറെ കാണാൻ അവസരം നൽകുന്നില്ലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട് വ്യക്തിയാണ് ഗവർണർ. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തിനും വളരെ കൂടുതൽ അംഗങ്ങളുണ്ട്. ഗവർണർക്ക് നൽകാനുള്ള എം.എൽ.മാരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം നൽകിയ കത്തുകളോട് ഗവർണർ പ്രതികരിക്കുന്നില്ല. എന്നിട്ടും ഇപ്പോഴും ഗവർണറുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഇന്ന് 12 മണി മുതൽ കൂടിക്കാഴ്ചക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ ഗവർണർ സമയം തന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്‍റെ ആരോപണം. മാത്രമല്ല, ഇന്ന് രാവിലെ ബി.ജെ.പി നേതാവായ യെദിയൂരപ്പക്ക് ഗവർണർ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.