ആധാർ ഇല്ലെങ്കിൽ വാക്സിനേഷൻ നിരസിക്കരുത് : യു.ഐ.ഡി.എ.ഐ
text_fieldsന്യൂഡൽഹി: വാക്സിന്‍, മരുന്ന്, ആശുപത്രി, ചികിത്സ തുടങ്ങിയവ ആധാറില്ലാത്തതിെൻറ പേരിൽ ആര്‍ക്കും നിഷേധിക്കരുെതന്ന് യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അറിയിച്ചു. ആധാര്‍ ഇല്ലെങ്കിലോ സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ ഓണ്‍ലൈന്‍ പരിശോധന വിജയിച്ചില്ലെങ്കിലോ ബന്ധപ്പെട്ട ഏജന്‍സിയോ വകുപ്പോ 2016 ലെ ആധാര്‍ തിരിച്ചറിയല്‍ നിയമത്തിലെയും, 2017 ഡിസംബറിലെ ഉത്തരവ് പ്രകാരവും സേവനം നല്‍കേണ്ടതുണ്ട്. ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവുകഴിവായി ആധാര്‍ ദുരുപയോഗം ചെയ്യരുതെന്നും അതോറിറ്റി വ്യക്തമാക്കി.
സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പൊതുസേവനവിതരണങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനാണ് ആധാര്‍ ഉദ്ദേശിക്കുന്നത്.
കൂടാതെ ആധാറിെൻറ അഭാവത്തില്‍ ഒരു ഗുണഭോക്താവിനും ആനുകൂല്യങ്ങളും സേവനങ്ങളും നിഷേധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് യു.ഐ.ഡി.എ.ഐ 2017 ഒക്ടോബര്‍ 24 ലെ സര്‍ക്കുലര്‍ പ്രകാരം എക്സെംപ്ഷന്‍ ഹാൻഡ്ലിങ് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ, ഒഴിവാക്കലുകളോ നിര്‍ദേശങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാന്‍ സെക്ഷന്‍ ഏഴ് പ്രകാരം ആധാര്‍ നിയമത്തില്‍ പ്രസക്തമായ വ്യവസ്ഥകള്‍ ഉണ്ടെന്നു പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.