വന്ദേമാതരം ആലപിക്കുന്നത് കൊണ്ടുള്ള പ്രശ്നമെന്തെന്ന് മനസിലാകുന്നില്ല -വെങ്കയ്യ നായിഡു
text_fieldsന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് കൊണ്ടുള്ള പ്രശ്നമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതാവിനെ അഭിവാദ്യം ചെയ്യുന്നതാണ് വന്ദേമാതരം കൊണ്ട് അർഥമാക്കുന്നത്. സ്വാതന്ത്യസമരകാലത്ത് ഈ ഗാനം നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. സ്വാമി വിവേകാനന്ദയുടെ ശിഷ്യ നിവേദിത പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ തുറക്കുകയും അവരിൽ ദേശീയ വികാരമുണ്ടാക്കുന്നതിനായി വന്ദേമാതരം അവിടുത്തെ പ്രാർഥന ഗാനമായി ഉൾപെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ വന്ദേമാതരവും ദേശീയതയും നല്ലതാണോ ചീത്തയാണോ എന്നാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കവി സുബ്പഹ്മണ്യ ഭാരതിയുടെ 96ാമത് ജൻമദിനാഘോഷത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഉപരാഷ്ചട്രപതി ഇക്കാര്യം പറഞ്ഞത്.
ഭാരതിയെയും വന്ദേമാതരം സ്വാധീനിച്ചിരുന്നു. മഹാത്മ ഗാന്ധിയുടെ ശുചിത്വമാണ് ദൈവ മാർഗമെന്ന തത്വത്തിലും അദ്ദേഹം ആകൃഷ്ടനായിരുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.