ബംഗാളിൽ ഡോക്ടർമാരുടെ സമരം ഒത്തുതീർന്നു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആരോഗ്യരംഗം നിശ്ചലമാക്കിയ ഡോക്ടർമാരുടെ സമരം ഒത്ത ുതീർന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനർജിയും ഡോക്ടർമാരുടെ പ്രതിനിധികളും നടത്തിയ ചർച്ചയെ തുടർന്നാണ് ഏഴു ദിവസമായി സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നടത്ത ിവന്ന സമരം അവസാനിപ്പിച്ചത്.
ഡോക്ടർമാർക്കെതിരായ ൈകയേറ്റവും അക്രമവും തടയ ാൻ സുരക്ഷ വർധിപ്പിക്കുമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതോടെയാണ് സമ രം അവസാനിപ്പിക്കാൻ ഡോക്ടർമാർ തയാറായത്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്താനായി എല്ലാ ആശുപത്രികളിലും നോഡൽ ഓഫിസറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് യോഗത്തിലുണ്ടായിരുന്ന കൊൽക്കത്ത പൊലീസ് കമീഷണർ അനൂജ് ശർമക്ക് മമത നേരിട്ട് നിർദേശം നൽകി. സമരത്തിൽ പങ്കെടുത്ത ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാവില്ല.
സെക്രേട്ടറിയറ്റിൽ നടന്ന ചർച്ചയിൽ വിവിധ സർക്കാർ ആശുപത്രികളിൽനിന്നുള്ള 31 ജൂനിയർ ഡോക്ടർമാർ സംബന്ധിച്ചു. ചർച്ചയിൽ രണ്ടു പ്രാദേശിക മാധ്യമങ്ങൾക്കു മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്.
ഒരാഴ്ച മുമ്പ് എൻ.ആർ.എസ് മെഡിക്കൽ കോളജിൽ രോഗി മരിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു ഡോക്ടർമാർ ആക്രമിക്കപ്പെട്ടതാണ് സമരത്തിലേക്കു നയിച്ചത്. സമരക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്യുകയും ചെയ്തതോടെ അയഞ്ഞ മമത ജൂനിയർ ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, മാധ്യമങ്ങളുടെ സാന്നിധ്യത്തിലും തുറന്ന വേദിയിലുമായിരിക്കണം ചർച്ചയെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ബംഗാളിലെ ഡോക്ടർമാരോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച െഎ.എം.എ രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.