ബംഗാളിൽ സമരം നടത്തുന്ന ഡോക്ടർമാരുമായി ചർച്ചക്ക് മമത
text_fieldsകൊൽക്കത്ത/ ന്യൂഡൽഹി: പശ്ചിമബംഗാളിൽ സമരം നടത്തുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്ച വൈ കീട്ട് ചർച്ച നടത്തും. സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ അടിച്ചിട്ട മുറിയിലെ ചർച്ചയിലേക്ക് മാധ്യമപ്രവർത്തകർക് ക് പ്രവേശനമുണ്ടാകില്ലെന്നാണ് കരുതുന്നത്. തുറന്ന ചർച്ചക്കുള്ള ഡോക്ടർമാരുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. ചർച്ചക്കുള്ള സന്നദ്ധത കഴിഞ്ഞ ദിവസം തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു.
ആശുപത്രികളിൽ മതിയായ സുരക്ഷാ ഉറപ്പാക്കണമെന്നാണ് ഡോക്ർമാരുടെ പ്രധാന ആവശ്യം. ഡോക്ർമാരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. 14 മെഡിക്കൽ കോളജുകളിൽ നിന്നായി 28 പേരാണ് ചർച്ചയിൽ പങ്കെടുക്കുക. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജൂനിയർ ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
അതേസമയം, ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എം.എ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനം തടസപ്പെടില്ലെന്നാണ് ഐ.എം.എ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.