ജമ്മുകശ്മീരിൽ തീവ്രവാദ ബന്ധമാരോപിച്ച് നാല് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കി
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് നാല് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് ടെർമിനേറ്റ് ചെയ്തു. ഡോക്ടറെയും പൊലീസ് കോൺസ്റ്റബിളിനെയും ലാബ് ബെയററെയും അധ്യാപികയെയുമാണ് സർവീസിൽ നിന്ന് ടെർമിനേറ്റ് ചെയ്തത്. അതേസമയം, ഇവർ ഏതുതരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളാണ് നടത്തിയത് എന്നത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലാബ് ബെയററായ കുൽഗാമിൽ നിന്നുള്ള സലാം റാത്തർ; കുപ്‌വാരയിൽ നിന്നുള്ള അബ്ദുൽ മജീദ് ഭട്ട്, ജമ്മു കശ്മീർ പൊലീസിലെ കോൺസ്റ്റബിൾ ഡോ നിസാർ-ഉൽ-ഹസ്സൻ, ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ഹോസ്പിറ്റൽ അസിസ്റ്റന്റ് പ്രഫസർ (മെഡിസിൻ) വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായ കുപ്‌വാരയിൽ നിന്നുള്ള ഫാറൂഖ് അഹമ്മദ് മിർ എന്നിവരെയാണ് പുറത്താക്കിയത്. ഇവരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് സർക്കാർ നൽകിയ റിപ്പോർട്ട് ലഫ്റ്റനന്റ് ഗവർണറും അംഗീകരിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം നടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 ലെ ക്ലോസ് (2) ലെ പ്രൊവിസോയുടെ ഉപവകുപ്പ് (സി) പ്രകാരമാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, സർക്കാരിനുള്ളിൽ നിഴലായി പ്രവർത്തിക്കുകയും പൊതു ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുകയും ചെയ്യുന്ന 50 ലധികം ജീവനക്കാരെ പിരിച്ചുവിടാൻ കേന്ദ്രഭരണ പ്രദേശ ഭരണം ഭരണഘടനയുടെ 311 (2) (സി) പ്രയോഗിച്ചിരുന്നു. പാക് ഭീകര സംഘടനകളെ സഹായിക്കുക, ഭീകരർക്ക് ലോജിസ്റ്റിക്സ് നൽകുക, ഭീകരവാദികളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക, തീവ്രവാദ ധനസമാഹരണം നടത്തുക എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.