താമസം കാറിൽ; ഇത് ഡോ. സചിെൻറ കരുതൽ
text_fieldsഭോപാൽ: കോവിഡ് കാലത്ത് കാർ വീടാക്കി പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട് ഭോപ്പാലിലെ ഒരു ഡോക്ടർ. ഭോപ് പാൽ ജെ.ബി ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോ. സചിൻ നായക് ആണ് കോവിഡ് ബാധിതരെ ചികിത്സിച്ചശേഷം സ്വന്തം കാർ വീടാക ്കി ജീവിക്കുന്നത്.
തനിക്ക് രോഗബാധയുണ്ടെങ്കിൽ വീട്ടുകാർക്കും മറ്റുള്ളവർക്കും അവ പകരാതിരിക്കാനുള്ള മു ൻകരുതലിെൻറ ഭാഗമായാണ് ഡ്യൂട്ടിക്ക് ശേഷം കാറിൽ താമസിക്കുന്നതെന്ന് ഡോക്ടർ പറയുന്നു.
ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകില്ല, പകരം കാറിൽ തന്നെ കഴിഞ്ഞുകൂടും. ആശുപത്രിക്ക് സമീപം തന്നെയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നതും. കാറിനുള്ളിൽ സചിന് ദിവസേന ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും കൂടാതെ പുസ്തകങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഡ്യൂട്ടിക്ക് ശേഷം പുസ്തകങ്ങൾ വായിക്കും. ഭാര്യയോടും മക്കളോടും വിഡിയോ കോൾ വഴിയാണ് സംസാരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സചിൻ കാറിനുള്ളിൽ തന്നെയാണ് കഴിയുന്നത്.
ഭോപാലിൽ കോവിഡ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാൽ ദിവസംതോറും രോഗബാധിതരുടെ എണ്ണം കൂടിവന്നതോടെയാണ് കാറിനുള്ളിൽ താമസിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സമൂഹമാധ്യമങ്ങളിൽ ഡോക്ടറെ പ്രശംസിച്ച് പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.